സണ്ണിയുടെയും ഗൗരിയുടെയും കിടിലൻ പ്രകടനം കാണാൻ .. ഇനി രണ്ടുനാൾ കൂടി മാത്രം . അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് തീയേറ്ററുകളിൽ എത്തും.സണ്ണി വെയ്നെ  നായകനാക്കി പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണ് " അനുഗ്രഹീതൻആന്റണി " .ഈ ചിത്രം ഏപ്രിൽ ഒന്നിന് തീയേറ്ററുകളിൽ എത്തും. 

ഈ ചിത്രത്തിന്റെ രണ്ടാം ട്രെയിലർ പുറത്തിറങ്ങി. 


അദ്ധ്യാപകനായ വർഗ്ഗീസ് മാഷിന്റെ ഏക മകനാണ് ആന്റണി. ചെറുപ്പത്തിലെ ആന്റണിയുടെ അമ്മ മരിച്ചിരുന്നു.  വർഗ്ഗീസ് മാഷിന്റെ പ്രതീക്ഷയ്ക്ക് ഒത്തല്ല ആന്റണി വളർന്നത്. ആന്റണിയുടെ സ്വഭാവം പിതവായ വർഗ്ഗീസ് മാഷിന് പലപ്പോഴും തലവേദനയാകുന്നു. ക്രമേണ ഇവർ മനസികമായി അകലുന്നു. ഇതിനിടയിൽ സഞ്ജന എന്ന പെൺക്കുട്ടിയെ ആന്റണി കണ്ടുമുട്ടുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 

ഗൗരി കിഷൻ, സിദ്ദിഖ്, ഇന്ദ്രൻസ്  ,മുത്തുമണി , സുരാജ് വെഞ്ഞാറംമൂട് , ഷൈൻ ടോം ചാക്കോ,  ,ബൈജു സന്തോഷ് , മണികണ്ഠൻ ആർ. അചാരി , ജാഫർ ഇടുക്കി , മാലാപാർവ്വതി, പ്രശാന്ത്ലു അലക്സാണ്ടർ, ലുക്ക്മാൻ അവറാൻ ,അരൂപ് , സെബാൻ, നവീൻ കോഴിക്കോട് ,ബിജു ബർണാഡ് ,നവീൻ ,ഉണ്ണി കാർത്തികേയൻ, വേദലക്ഷ്മി ,ഹരീഷ് പെൻഗൺ ,നന്ദൻ ഉണ്ണി ,മിഷ് ഷോജി , മെൽവിൻ ജി. ബാബു തുടങ്ങിയവർ 
ഈ സിനിമയിൽ അഭിനയിക്കുന്നു. ഇവരോടൊപ്പം ഈ ചിത്രത്തിൽ റെക്സ്, ബെല്ല എന്നീ നായ്കളും അഭിനയിക്കുന്നു.  

ലക്ഷ്യാ എന്റർടെയിൻമെന്റിന്റെ ബാനറിൽ ഷിജിത്ത് എം. സിനിമ നിർമ്മിക്കുന്നു. കഥ ജിഷ്ണു എസ്. രമേശ് , അശ്വിൻ പ്രകാശ് എന്നിവരും ,തിരക്കഥ, സംഭാഷണം നവിൻ ടി. മണിലാലും , ഗാനരചന മനു രഞ്ജിത്തും , സംഗീതം അരുൺ മുരളീധരനും , ഛായാഗ്രഹണം സെൽവകുമാറും ,എഡിറ്റിംഗ്  അപ്പു ഭട്ടതിരിയും , കലാ സംവിധാനം അരുൺ വെഞ്ഞാറംമൂടും നിർവ്വഹിക്കുന്നു. 
ബാദുഷ എൻ.എം.  പ്രൊഡക്ഷൻ കൺട്രോളറാണ്.
പി.അർ. ഒ : 
മഞ്ജു ഗോപിനാഥ്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.