" വൺ " വ്യാജപ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.


നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും  അനധികൃതമായ വെബ്സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചരിപ്പിക്കുന്നുണ്ട്.

ഇതിന്  പിന്നിൽ പ്രവർത്തിക്കുന്ന അഡ്മിൻമാരുടെ വിവരങ്ങളും ചാനൽ വെബ്സൈറ്റ് വിവരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. 
അവ ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി  188000 ഫോളോവേർസുള്ള തമിഴ് റോക്കേർസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു ടെലിഗ്രാം ചാനൽ ഉൾപ്പടെ പല ചാനലുകളും മുഴുവനായും BAN ചെയ്തിരുന്നു. 

നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഈ ചാനലിലെ അഡ്മിൻ വിവരങ്ങളും
പ്രൊഫൈലും ഇതിലൂടെ പുറത്ത് വിടുന്നു.

സിനിമ വ്യവസായത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും മനോവീര്യം കെടുത്തുന്ന ഇതുപോലുള്ള യാതൊരു വിധ പ്രവൃത്തികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.ഇതുപോലെ ഉള്ള ഓരോരുത്തരുടെയും വിവരങ്ങൾ കണ്ടുപിടിക്കുകയും നിയമപരമായി കൈക്കൊള്ളാവുന്ന പരമാവധി ശക്തമായ നടപടികൾ തന്നെ കൈക്കൊള്ളുകയും ചെയ്യും.

സിനിമയെ സ്നേഹിക്കുന്നവർ സിനിമ കൊട്ടകകളിൽ നിന്ന് തന്നെ ഓരോ സിനിമയും ആസ്വദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

" വൺ " ടീം. 

No comments:

Powered by Blogger.