അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അനുമോദനങ്ങൾ.


അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 
.................................................

മികച്ച സംവിധായകൻ : സഞ്ജയ് പുരൻ സിംഗ്‌ ചൗഹാൻ.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത " മരക്കാര്‍ അറബിക്കടലിന്റെ സിംഹം " ആണ് മികച്ച സിനിമ. സജിൻ ബാബു സംവിധാനം ചെയ്‌ത " ബിരിയാണി " പ്രത്യേക പരാമര്‍ശം നേടി .

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം " ഹെലന്‍ "  എന്ന സിനിമയിലൂടെ മാത്തുക്കുട്ടി സേവ്യര്‍ നേടി.

" ജല്ലിക്കട്ട് " ഛായാഗ്രഹണം നിര്‍വഹിച്ച ഗിരീഷ് ഗംഗാധരനാണ് മികച്ച ഛായാഗ്രാഹകന്‍.

" ഹെലന്‍ "  എന്ന ചിത്രത്തിലൂടെ രഞ്ജിത് അമ്പാടി മേക്കപ്പ് ആർട്ടിസ്റ്റിനുള്ള അവാർഡ് നേടി .

" മരക്കാര്‍ അറബിക്കടലിന്റെ സിംഹം " എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ മികച്ച സ്‌പെഷ്യല്‍ ഇഫക്ട്‌സിനും ,സുജിത് സുധാകരന്‍, വി സായ് എന്നിവർ മികച്ച വസ്ത്ര അലങ്കാരത്തിനും ദേശീയ പുരസ്‌കാരം നേടി . 

'' കോളാമ്പി "  എന്ന ചിത്രത്തിലെ ആരോടും പറയുക വയ്യ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ പ്രഭാവര്‍മ്മ മികച്ച ഗാനരചനയിതാവായി .
" ഒറ്റ സെരുപ്പ് സൈസ് 7 " എന്ന ചിത്രത്തിലൂടെ റസൂല്‍ പൂക്കുട്ടിയും അവാർഡ് കരസ്ഥമാക്കി . 

നോണ്‍ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച കുടുംബ മൂല്യമുള്ള ചിത്രമായി ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത " ഒരു പാതിരാ സ്വപ്‌നം പോലെ " തിരഞ്ഞെടുക്കപ്പെട്ടു.

ധനുഷ് (അസുരന്‍) മനോജ് വാജ്‌പേയ് (ബോണ്‍സ്ലെ) എന്നിവരെ മികച്ച നടന്മാരായും , മികച്ച നടിയായി  കങ്കണ റണൗട്ട് (മണി കര്‍ണിക) തെരഞ്ഞെടുത്തു.  

മികച്ച സഹനടൻ : 
വിജയ് സേതുപതി  (സൂപ്പര്‍ ഡീലക്‌സ് ) 

മികച്ച സഹനടി : 
പല്ലവി ജോഷി 
(ദ താഷ്‌കന്റ് ഫയല്‍സ് )

ഗായിക-: 
ശവാനി രവീന്ദ്ര 
(ബര്‍ദോ-മറാത്തി). ഗായകന്‍  ബി. പ്രാക് (തേരി മിഠി- കേസരി).

മികച്ച മലയാള സിനിമ:  കള്ളനോട്ടം 
( രാഹുൽ റിജി നായർ )

മികച്ച പണിയ സിനിമ:
കെഞ്ചിറ ( മനോജ് കാന )
മികച്ച തമിഴ് സിനിമ: അസുരൻ (വെട്രി മാരൻ ) 

പിംഗാര (തുളു)
അനു റുവാദ് (മിഷിംഗ്)
ജര്‍സി (തെലുങ്ക്)
ചിച്ചോരെ (ഹിന്ദി)
ഗുംനാമി (ബംഗാളി) എന്നിവയാണ് മറ്റ് മികച്ച ഭാഷാ ചിത്രങ്ങൾ .

ആക്ഷന്‍ ഡയറക്ടര്‍:  വിക്രം മോര്‍ 
(അവന്നെ ശ്രിമന്‍ നാരായണ), കൊറിയോഗ്രഫി : രാജുസുന്ദരം (മഹര്‍ഷി)

സംഗീത സംവിധായകനുള്ള പുരസ്‌കാരം: 
ഗാനം:  വിശ്വാസം (ഡി.ഇമ്മാന്‍)

പശ്ചാത്തല സംഗീതം:  ജ്യേഷ്ഠപുത്രോ. 
(പ്രബുദ്ധ ബാനര്‍ജി)

എഡിറ്റിംഗ്  : 
നവീന്‍ നൂലി .
(ജര്‍സി)

ഓഡിയോഗ്രഫി: ദേബജിത് ഗയാന്‍ 
(സിങ്ക് സൗണ്ട്)

ഒറിജിനല്‍ തിരക്കഥ:
കൗശിക് ഗാംഗുലി (ജ്യേഷ്ഠപുത്രോ).
ശ്രീജിത് മുഖര്‍ജി (അവലംബിത തിരക്കഥ)

സംഭാഷണരചന : വിവേക് അഗ്നിഹോത്രി (താഷ്‌കന്റ് ഫൈല്‍)

     ....................................
 

No comments:

Powered by Blogger.