വിനോദ് കോവൂരിന്റെ " ചായം പൂശുന്നവർ " .

ഞാൻ ആദ്യമായ് നായക വേഷം ചെയ്യുന്ന " ചായം പൂശുന്നവർ " എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്. പനോരമ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട " താഹിറ " എന്ന സിനിമയുടെ സംവിധായകൻ സിദ്ധിക്ക് പറവൂർ താഹിറ ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് " ചായം പൂശുന്നവർ " 

മൂർച്ചയുള്ള ഒരു പ്രമേയമാണ് ഈ ചിത്രത്തിലേത്. കൊടുങ്ങല്ലൂരിൽ നിന്നും ചിത്രീകരിച്ച ഈ ചിത്രത്തിൽ നായികയാവുന്നത് ഫെബിന എന്ന മാളക്കാരിയായ ടീച്ചറാണ്. പുറമേ ബീരാൻ കുഞ്ഞിക്ക, സുനിൽ മാളൂർ, മജീദ്, വിനോദ്, രാജു തുടങ്ങി കൊടുങ്ങല്ലൂർ സ്വദേശികളായ ഒത്തിരി കലാകാരന്മാർ അഭിനയിക്കുന്നു. സെൻസറിംഗ് കഴിഞ്ഞ ഈ ചിത്രം ഉടൻ തന്നെ റിലീസിന് എത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും ക്യാമറയും എല്ലാം സിദ്ധിക്ക് പറവൂർ തന്നെ നിർവ്വഹിച്ചിരിക്കുന്നു. സുനിൽ മാളയാണ് പ്രൊഡക്ഷൻ കൺട്രോളർ .
എനിക്ക് എന്റെ കലാജീവിതത്തിൽ ആദ്യമായ് ലഭിക്കുന്ന ഒരു ഭാഗ്യം കൂടിയാണ് ഈ സിനിമ . നായകനാകണം എന്ന് മോഹിച്ചിട്ടേയില്ല ക്യാരക്ടർ റോളുകൾ ചെയ്യണം എന്ന മോഹമേ ഉണ്ടായിരുന്നുള്ളു. കഥ പറയാൻ വന്ന സംവിധായകനോട് ഞാൻ ചോദിച്ചിരുന്നു നല്ല താരമൂല്യമുള്ള ഒരു താരത്തെ നായകനാക്കിക്കൂടെ എന്നിട്ട് നായകന്റെ കൂട്ട്കാരിൽ ഒരാളായ് ഞാൻ അഭിനയിച്ചാൽ പോരെന്ന് - അപ്പോൾ അദ്ദേഹം പറഞ്ഞു എന്റെ സിനിമയിലെ നായകൻ താങ്കളാണ് നമുക്കിത് ചെയ്യാം മാഷേ ന്ന് . അങ്ങനെയാണ് ഞാൻ നായകനാകുന്നത് .മനസിൽ നന്മയുള്ള ഒരു പറ്റം കലാഹൃദയമുള്ളവർ ഈ സിനിമക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
പ്രത്യേകിച്ച് അവകാശ വാദങ്ങൾ ഒന്നും നിരത്തുന്നില്ല.
എനിയെല്ലാം പടച്ചോന്റെയും പ്രേക്ഷകരുടേയും കൈയ്യിലാണ്.
കാത്തോൾണേ ..............

വിനോദ് കോവൂർ .

No comments:

Powered by Blogger.