" ജഗള " ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.മോഹൻലാലിന്റെയും ദിലീപിന്റെയും ഫേസ്ബുക്ക് പേജ് മുഖേനയാണ് ജഗള  ചിത്രത്തിന്റെ ടൈറ്റിൽ  അനൗൺസ് ചെയ്തത്.

സംവിധായകനായ  മേജർ രവി, നടനായ കണ്ണൻ പട്ടാമ്പി തുടങ്ങിയവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയും ടൈറ്റിൽ അനൗൺസ് ചെയ്തിരുന്നു.

ലവ് എഫ് എം എന്ന ചിത്രത്തിന് ശേഷം ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്ത ചിത്രമാണിത്. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത്ത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.മുരളീ റാം, ശ്രീദേവ് കപൂർ എന്നിവർ ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്.

മലബാർ ലഹള കാലത്ത് ഏറനാട്ടിൽ ജീവിച്ചിരുന്ന ചേക്കു എന്ന മുസ്ലിം യുവാവിന്റെ ആത്മസംഘർഷങ്ങളുടെ യും പ്രണയത്തിന്റെയും  കഥയാണ് ജഗള എന്ന ചിത്രത്തിലൂടെ ഇതൾവിരിയുന്നത്. നവാഗതനായ മുരളീറാം ആണ് ചേക്കു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മെറീന മൈക്കിൾ കുഞ്ഞാത്തു എന്ന  നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ സന്തോഷ് കീഴാറ്റൂർ,സുനിൽ സുഖദ, ബാലചന്ദ്രൻ ചുള്ളിക്കാട്, ബിറ്റോഡേവിഡ്,അപ്പുണ്ണി ശശി,കണ്ണൻ പട്ടാമ്പി തുടങ്ങിയവരും അഭിനയിക്കുന്നു.

ഒ എം കരുവാരക്കുണ്ട് എഴുതിയ ഗാനങ്ങൾക്ക് മിഥുൻ മലയാളം സംഗീതം പകർന്നിരിക്കുന്നു. ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നതു സുമേഷ്ഒടുമ്പ്രയാണ്. എഡിറ്റിംഗ് മിൽജോ ജോണി നിർവഹിച്ചിരിക്കുന്നു. സൗണ്ട് ഡിസൈനർ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ കിരൺ കാന്ത്. 
പി ആർ ഒ :  എം കെ ഷെജിൻ ആലപ്പുഴ.

No comments:

Powered by Blogger.