മലയാള സിനിമയുടെ മഞ്ചുഷം.


മഞ്ജു ഗോപിനാഥ്. 
..................................

ഒരു സിനിമയുടെ തുടക്കം മുതൽ സിനിമ തീയേറ്ററിൽ എത്തുമ്പോഴും അതിന്റെ പബ്ലിസിറ്റിക്കായി പ്രവത്തിക്കുന്നവരാണ്  പി.ആർ ഒമാർ. മലയാള സിനിമയിലെ ഫെഫ്കയുടെ ആദ്യ വനിത പി.ആർ. ഒആയ മഞ്ജു ഗോപിനാഥിനെ സാർവ്വദേശീയ മഹിളാദിനത്തിൽ നമുക്ക് പരിചയപ്പെടാം. 
പുരുഷൻമാർ സജീവമായ ഈ മേഖലയിലാണ് മഞ്ജു ഗോപിനാഥിന്റെ സജീവ സാന്നിദ്ധ്യമെന്നത് ശ്രദ്ധേയമാണ്. ഒരു സിനിമയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പത്ര, ദൃശ്യ , ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകുന്നത് പി.ആർ.ഒ മാരാണ്. സിനിമയെ ഏതെല്ലാം വിധത്തിൽ പ്രമോട്ട് ചെയ്യാൻ കഴിയുമോ അതെല്ലാം ഇവരാണ് ചെയ്യുന്നത്. 

വൈക്കം സെന്റ് ലിറ്റിൽ തേരാസാസ് ഗേൾസ് ഹയർ സെക്കണ്ടന്ററി സ്കൂളിൽ നിന്ന് ഹൈസ്ക്കൂൾ വിദ്യാഭ്യാസവും, എറണാകുളം മഹാരാജസ് കോളേജിൽ  നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ,കോട്ടയം പ്രസ്ക്ലബ്ബിന്റെ ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷനിൽ പി.ജി ഡിപ്ലോമയും മഞ്ജു ഗോപിനാഥ് നേടി.  
മാതൃഭൂമി, മംഗളം, തുടങ്ങിയ പത്രങ്ങളിലും ,ക്ലബ്ബ് എഫ്.എംമിൽ സീനിയർ റേഡിയോ ജോക്കിയായും പ്രവർത്തിച്ചു. തുടർന്ന് റിപ്പോർട്ടർ ചാനലിൽ എന്റർടെയ്ൻമെന്റ് വിഭാഗത്തിന്റെ എഡിറ്ററും ആയിരുന്നു. സ്പോർട്സ് , സിനിമ ഇവയിൽ ആയിരുന്നു ഏറ്റവും കൂടുതൽ താൽപര്യം.മികച്ച ഷട്ടിൽ  താരം കൂടിയാണ് മഞ്ജു ഗോപിനാഥ് . മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വിന്നർ ടീം മെമ്പർ കൂടിയാണ് മഞ്ജു.അന്താരാഷ്ട്ര  ക്രിക്കറ്റ് ,ഫുട്ബോൾ ,അത് ലറ്റിക്സ്  തുടങ്ങിയ കായിക ഇനങ്ങൾ  പത്രങ്ങൾക്കായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മലയാള സിനിമയിലെ മിക്ക നടീനടൻമാരുടെ സിനിമകളുടെയും  മീഡിയ പ്രമോഷൻ ചെയ്തിട്ടുള്ളത്  മഞ്ജുവാണ് .നടൻമമ്മൂട്ടിയെ ക്ലബ്ബ്എഫ്.എംമിലുടെ  ആദ്യമായി അഭിമുഖം  ചെയ്ത്  അവതരിപ്പിച്ചതും മഞ്ജുവാണ്. 

മമ്മൂട്ടി ,റെസൂൽ പൂക്കുട്ടി,നിർമ്മാതാവ് ആന്റോ ജോസഫ്, ആൽവിൻ ആന്റണി, നടൻ ജോജു ജോർജ്, തിരക്കഥാകൃത്തുക്കളായ ബോബി,സഞ്ജയ്‌, സംവിധായകരായ  ജയരാജ്‌,വി.കെ. പ്രകാശ് , വിനയൻ,പ്രൊജക്റ്റ്‌ ഡിസൈനർ  ബാദുഷ എൻ.എം.എന്നിവരുടെ പിന്തുണയാണ്  സിനിമയിൽ  തനിക്ക്  സഹായകമായതെന്ന് 
മഞ്ജു പറഞ്ഞു.


മമ്മുട്ടിയുടെ " മുന്നറിയിപ്പ് " എന്ന ചിത്രത്തിന്റെ മീഡിയ പ്രമോഷനിലുടെ സിനിമ രംഗത്ത് തുടക്കമായി. തുടർന്ന് നിധിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്ത " കസബ " എന്ന സിനിമയിലൂടെ പി.ആർ.ഒ ആയി  തുടങ്ങി. മോഹൻലാലിന്റെ " 1971 ബിയോണ്ട് ബോർഡേഴ്സ് " എന്ന ചിത്രത്തിന്റെയും ഭാഗമാകാനും സാധിച്ചു.

രജനികാന്തിന്റെ" 2.0 " എന്ന സിനിമയുടെ മലയാളത്തിന്റെ പി.ആർ.ഒയായി. 
ചെന്നൈയിൽ നടന്ന ട്രെയിലർ ലോഞ്ച് ചടങ്ങിൽപങ്കെടുക്കുകയുംചെയ്തു. 
പത്തേമാരി , കായംകുളം കൊച്ചുണ്ണി, ഉയരെ, ടേക്ക് ഓഫ്‌, ലീല, ജോസഫ് ,
മിഖായേൽ,സഖാവ്,ആദം ജോൺ,രക്ഷധികാരി ബൈജു ,ഒരു മെക്സിക്കൻ അപാരത, വർഷം, ഒരു പഴയ ബോംബ് കഥ ,എന്റെ ഉമ്മാന്റെ പേര് ,  വീരം, ഒരുയമണ്ടൻ പ്രേമകഥ,ആടുപുലിയാട്ടം, ചാലക്കുടിക്കാരൻ ചങ്ങാതി,  പ്രാണ , പവിയേട്ടന്റെ മധുര ചൂരൽ , ഭാസ്കർ ദ റാസ്കൽ, ജിബൂട്ടി  എന്നിങ്ങനെ നൂറ്റമ്പതിൽപരം  ചിത്രങ്ങളുടെ പി.ആർ.ഒ ആയി പ്രവർത്തിച്ചു. 

ഈ കോറോണ കാലയളവിൽ തീയേറ്ററിൽ എത്തിയ ജി. പ്രജേഷ് സെന്നിന്റെ " വെള്ളം " സിനിമയുടെ പി.ആർ.ഒ ആയിരുന്നു.റിലീസിന് ഒരുങ്ങിയിരിക്കുന്ന ദി പ്രീസ്റ്റ് , വൺ , അനുഗ്രഹീതൻ ആന്റണി, അജഗജാന്തരം, കള,  കാണെക്കാണെ, മാലിക്ക് ,വരയൻ, പീസ്, സംസം ,പത്തൊൻപതാം നൂറ്റാണ്ട് , വാലിയത്ത് ബുദ്ധ, ,അജയ് വാസുദേവിന്റെ പുതിയ ചിത്രം ,ദുൽഖർ സൽമാൻ ,റോഷൻ ആൻഡ്രൂസിന്റെ പേരിടാത്ത ചിത്രം, കീർത്തി സുരേഷിന്റെ ചിത്രം  "വാശി", പാപ്പൻ തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗമാണ് മഞ്ജു ഗോപിനാഥ്.സംവിധായകൻ ജയരാജാണ് ഫിലിം പ്രമോഷൻ എന്ത് കൊണ്ട് ചെയ്ത് കൂടെ എന്ന് ആദ്യമായി മഞ്ജുവിനോട് ചോദിക്കുന്നത്. 
ഫിലിം പ്രൊമോഷൻ പ്രൊഫഷണൽ ആയി തുടങ്ങാനും തുടർന്ന് ഫെഫ്കയുടെ പി.ആർ.ഒ ആകാനും അത് നിമിത്തമായി.  
 
വ്യവസായ വകുപ്പിലെ ഡെപ്യൂട്ടി രജിസ്റ്റാർ ബി. ഗോപകുമാറാണ്ഭ ർത്താവ്.സ്കൂൾ  വിദ്യാർത്ഥി അഭിഷിക്ത് ഗോപകുമാർ മകനാണ്. 
റിട്ട: ട്രഷറി ഓഫീസർ പരേതനായ കെ.പി. ഗോപിനാഥൻ നായർ പിതാവും ,തൃപ്പൂണിത്തുറ ഗവ. ആർട്ട്സ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ഇ.എൻ .ഇന്ദിരക്കുട്ടി മാതാവുമാണ്. സഹോദരൻ സുദിൻ ഗോപിനാഥൻ ദുബായിൽ ദാലുമാൽ പാക്കേജിങ് കമ്പനിയുടെ ജനറൽ മാനേജരാണ്.

" സൗഹൃദമാണ് " എന്റെ കരുത്ത് എന്ന് മഞ്ജു ഗോപിനാഥ് സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. നൂറ്റി അൻപതിൽപരം സിനിമകളുടെ പി.ആർ.ഒ ആയി ഇതുവരെ പ്രവർത്തിക്കാൻ  കഴിഞ്ഞു. സിനിമാ  മേഖലയിൽ എല്ലാവരുടെയും സപ്പോർട്ട്  ലഭിക്കുന്നുണ്ടെന്നും മഞ്ജു ഗോപിനാഥ് തുടർന്ന് പറഞ്ഞു. 

ഒരു സിനിമ സംവിധാനം ചെയ്യണം. 
....................................................
വൈകാതെ  ഒരു സിനിമ  സംവിധാനം ചെയ്യണം . തുടന്ന്  സിനിമാ  നിർമ്മാണവും... സിനിമയിലെ തന്റെ ആഗ്രഹങ്ങൾ കൂടി സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് മഞ്ജു പങ്ക് വച്ചു . 
 
സ്ത്രീ സാന്നിദ്ധ്യം  കുറവുള്ള ഈ  മേഖലയിലെ മിന്നുന്ന താരം തന്നെയാണ്  മഞ്ജു ഗോപിനാഥ് എന്ന വനിതാ പി.ആർ.ഒ .അത് കൊണ്ട് തന്നെ ഈ പി.ആർ.ഒ സൂപ്പറാണ് ....

ഭാവി പ്രവർത്തനങ്ങൾക്ക് സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിന്റെ വിജയാശംസകൾ .
....................................................
സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.