ബിജു മേനോൻ ,പാർവതി തിരുവോത്ത് ,ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന " ആർക്കറിയാം " ഏപ്രിൽ ഒന്നിന് റിലീസ് ചെയ്യും.


സന്തോഷ് ടി.കുരുവിളയും ആഷിഖ് അബുവും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം " ആർക്കറിയാം " ഏപ്രിൽ ഒന്നിന് തീയേറ്ററുകളിൽ എത്തും. 

പാർവതി തിരുവോത്തും, ബിജു മേനോനും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാനു ജോൺ വർഗീസ് ആണ് .

മൂൺഷോട്ട് എന്റർടൈൻമെൻറ്സും 
ഒപിഎം ഡ്രീം മിൽ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന സാനു ജോൺ വർഗീസ് ചിത്രം ആർക്കറിയാമിന്റെ  ടീസറും ഫസ്റ്റ് ലുക്കും കമൽഹാസനും ഫഹദ് ഫാസിലും ആണ് പുറത്തിറക്കിയത് .  

പാർവതി തിരുവോത്തും, ബിജുമേനോനും,
വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും എത്തിയ  ടീസറും ഫസ്റ്റ് ലുക്കും സമൂഹ മാധ്യമങ്ങൾ
ഏറ്റെടുത്തിരുന്നു.  

മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ്റെഡ്ഢിയാണ്ഛായാഗ്രഹണം. നേഹ നായരുടെയും, യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.  

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മോങ്ക്സ്. 

2021 ഏപ്രിൽ ഒന്നിന്   'ആർക്കറിയാം' തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ . 

No comments:

Powered by Blogger.