ജനമനസ് അറിയുന്ന കടയ്ക്കൽ ചന്ദ്രനെപ്പോലുള്ളവർ കേരളത്തിന്റെ മുഖ്യമന്ത്രിയാവണം : വൺ .


രാഷ്ടീയ പശ്ചാത്തലത്തിലുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെ  " വൺ "  തീയേറ്ററുകളിൽ
പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ചു. " വൺ " സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് വിശ്വനാഥാണ്.

ഒരു മുഖ്യമന്ത്രി ഏങ്ങനെ ആയിരിക്കണം എന്നാണ് സിനിമയുടെ പ്രമേയം. ഭരണരംഗത്തെ പ്രശ്നങ്ങൾ ,പാർട്ടി വിഷയങ്ങൾ ,കുടുംബത്തിൽ ഉണ്ടാക്കുന്ന വിഷയങ്ങൾ ഇത്തരം പ്രശ്നങ്ങളെ  ഒരു മുഖ്യമന്ത്രി എങ്ങനെ നേരിടണം എന്ന് കൂടി " വൺ " പറയുന്നുണ്ട്.  

കൊല്ലം ജില്ലയിലെ രാഷ്ട്രീയ കേന്ദ്രമായ കടയ്ക്കലിൽ നിന്നുള്ള നേതാവ് ചന്ദ്രൻ കേരളത്തിന്റെ മുഖ്യമന്ത്രിയാവുന്നു.
ഭാവിയിൽ ചിലപ്പോൾ ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് സിനിമ ചുണ്ടികാട്ടുന്നത് .
പൊളിറ്റിക്കൽ ഇഷ്യൂ എന്നതിനപ്പുറം ജനങ്ങൾക്ക് നന്മയുണ്ടാക്കുന്ന ഒരുകാര്യമാണത്. യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊന്നും സംഭവിക്കില്ല എന്ന്  തള്ളാനുള്ള സാദ്ധ്യതയുമുണ്ട്. പക്ഷെ സംഭവിക്കാൻ സാദ്ധ്യതയുള്ള കാര്യമാണ് " വൺ " ചൂണ്ടിക്കാട്ടുന്നത് . 

കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി വേഷമിടുമ്പോൾ പ്രതിപക്ഷ നേതാവ്  മരംപ്പള്ളി 
ജയാനന്ദനായി  മുരളിഗോപിയും ,പാർട്ടി പ്രസിഡന്റായി  ബേബിച്ചനായി ജോജു ജോർജ്ജും ,നിയമസഭ സ്പീക്കർ കെ.സി. ജയകുമാറായി സിദ്ദീഖും ,മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രന്റെ സഹോദരി ലതികയായി നിമിഷ സജയനും ,റിട്ട. പ്രൊഫ. 
വാസുദേവപണിക്കരായി മധുവും , ഡോ. ശ്രീകർ വർമ്മയായി ബാലചന്ദ്രമേനോനും  വേഷമിടുന്നു. 

മാത്യു തോമസ് , സംവിധായകൻരഞ്ജിത് ,ശങ്കർ രാമകൃഷ്ണൻ , സുദേവ് നായർ ,കൃഷ്ണകുമാർ ,ജഗദീഷ് ,സലീംകുമാർ ,മാമുക്കോയ ,പ്രേംകുമാർ ,ബിനു പപ്പു, യദു ക്യഷ്ണൻ ,വിവേക് ഗോപൻ ,ദേവൻ ,അബു സലീം ,നിഷാദ് സാഗർ ,നന്ദു ,റിസബാവ,
മുകുന്ദൻ മോനോൻ ,
ജയകൃഷ്ണൻ ,സുരേഷ് കൃഷ്ണ ,സാദീഖ് ,സുധീർ കരമന ,ജയൻ ചേർത്തല ,അലൻസിയർ  ലേ ലോപ്പസ് ,അർച്ചന മനോജ്, ഗായത്രിഅരുൺ ,രശ്മി ബോബൻ,
ശ്രീജാദാസ് ,വെട്ടുകിളി
പ്രകാശ്,ആര്യൻ കൃഷ്ണ
മോനോൻ, മേഘനാഥൻ ,പി. ബാലചന്ദ്രൻ , പ്രശാന്ത് അലക്സാണ്ടർ ,വി.കെ. മനോജ് ,റിയാസ് 
,കലാഭവൻ ഹനീഫ് , അസീസ് നെടുമങ്ങാട് ,കെ. ലാൽജി ,നാസർ ലത്തീഫ് ,വിയാൻ മംഗലശ്ശേരി , നജ്മൽ അലി അഹമ്മദ്  ,
പ്രേംജിത് ലാൽ , അനുഭവ ജോർജ്, ഷിജു അബ്ദുൾ റഷീദ്  എന്നിവരടങ്ങുന്ന വൻപിച്ച താരനിര ഈ  സിനിമയിൽ അഭിനയിക്കുന്നു. 

അഛനും മകളും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന ബഹുമതി കൂടി ഈ സിനിമയ്ക്ക് ഉണ്ട് .നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണയുടെ അനുജത്തി ഇഹാനി  ക്യഷ്ണ ഈ ചിത്രത്തിലുടെ അഭിനയ രംഗത്തേക്ക് കടക്കുന്നു. കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പു മുഖ്യമന്ത്രിയുടെ ഗൺമാനായി അഭിനയിക്കുന്നു. അതോടൊപ്പം സഹസംവിധായകനായും പ്രവർത്തിക്കുന്നു.  

" ചിറകൊടിഞ്ഞ കിനാക്കൾ " എന്ന ചിത്രം അഞ്ച് വർഷങ്ങൾക്ക് മുൻപ് സന്തോഷ് വിശ്വനാഥ്  സംവിധാനം ചെയ്തിരുന്നു. 

രചന ബോബി - സഞ്ജയും , സംഗീതം, പശ്ചാത്തല സംഗീതം  ഗോപിസുന്ദറും ,ഛായാഗ്രഹണം വൈദി സോമസുന്ദരവും, എഡിറ്റിംഗ് നിഷാദ് യൂസഫും ,പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എൻ.എമ്മും ,ഗാനരചന റഫീഖ് അഹമ്മദും ,മേക്കപ്പ് എസ് .ജോർജ്ജ് (മമ്മൂട്ടി ) ,ശ്രീജിത് ഗുരുവായൂരും, കലാ
സംവിധാനം ദിലീപ്നാഥും , പി.ആർ.ഒ മഞ്ജു ഗോപിനാഥും നിർവ്വഹിക്കുന്നു.
ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ. നിർമ്മിച്ചിരിക്കുന്ന " വൺ " സെൻട്രൽ
പിക്ച്ചേഴ്‌സാണ്  തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
 
മുഖ്യമന്ത്രിക്കെതിരെയുള്ള  ഫേസ്ബുക്ക് വാർത്തയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ തുടക്കം. വോയ്സ് ഓവറിൽ മുൻ മുഖ്യമന്ത്രിമാരുടെ വോയ്സും ,അവസാനം മുൻ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞയുടെ ഫോട്ടോയും കാണിച്ചിട്ടുണ്ട്.
ഹർത്താൽ വിഷയവും സിനിമ ഏറ്റെടുത്തു.  

കേരള മുഖ്യമന്ത്രിയായി കടയ്ക്കൽ ചന്ദ്രനെ പോലെയുള്ള ഒരാൾ വരണമെന്നാണ് സിനിമ പറയുന്നത്.തങ്ങൾക്ക് വോട്ട് ചെയ്ത ജനങ്ങൾക്ക് നന്മ ചെയ്യുന്ന ആളാണ്  മുഖ്യമന്ത്രിയാവേണ്ടത് എന്ന സന്ദേശവും " വൺ " നൽകുന്നു .

ഒരു രാഷ്ടീയ ചിത്രമെന്നതിലുപരി ഇതൊരു കുടുംബചിത്രം കൂടിയാണ്. മമ്മുട്ടിയുടെ അഭിനയ മികവ് എടുത്ത് പറയാം .എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ട അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. 

സന്തോഷ് വിശ്വനാഥിന്റെ  സംവിധാനം ഇരുത്തം വന്ന രീതിയിലാണ്. രാഷ്ടീയചിത്രം ആദ്യമായി സംവിധാനം ചെയ്യുന്ന ആളായി കാണാൻ കഴിയില്ല .ഓരോ ഷോട്ടുകളും ശ്രദ്ധയോടു കൂടി കൈകാര്യം ചെയ്തിരിക്കുന്നു. 

കടയ്ക്കൽ ചന്ദ്രനെ എത് രാഷ്ട്രീയപാർട്ടിക്കാർക്കും സ്വീകരിക്കാം എന്ന സന്ദേശവുമുണ്ട്. " The right to recall " എന്ന ബിൽ വരുംകാലങ്ങളിൽ പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെടും. ബോബി - സഞ്ജയ് ടീമിന്റെ തിരക്കഥ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. രാഷ്ടീയ സിനിമയ്ക്ക് പറ്റിയ പശ്ചാത്തല സംഗീതം ഒരുക്കാൻ ഗോപീ സുന്ദറിന് കഴിഞ്ഞു. 
വൈദിസോമസുന്ദരത്തിന്റെ ഛായാഗ്രഹണവും മികച്ചതായി . 

തമിഴ് ,തെലുങ്ക്, മലയാളം ഭാഷകളിൽ മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിച്ചു എന്നത് റിക്കാർഡാണ്. 1995 ഒക്ടോബർ 23ന്  റിലീസ് ചെയ്ത ആർ.കെ ശെൽവമണി സംവിധാനം ചെയ്ത " മക്കൾ ആട്ച്ചി" എന്ന തമിഴ് സിനിമയിലും ,2019 ഫെബ്രുവരി എട്ടിന് റിലീസ് ചെയ്ത മഹി വി.രാഘവ്  സംവിധാനം ചെയ്ത " യാത്ര " എന്ന തെലുങ്ക് സിനിമയിലും മുഖ്യമന്ത്രിയായി വേഷമിട്ടിരുന്നു. 

എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമ ആയിരിക്കും " വൺ " .

 
Rating : 4 / 5 .

സലിം പി. ചാക്കോ .
cpk desk .

www.cinemaprekshakakoottayma.com 


 
 
 
 
 
 
 
 
 

No comments:

Powered by Blogger.