പ്രിഥിരാജ് സുകുമാരനോ "ഭ്രമം" സിനിമ ടീമിലെ മറ്റ് അംഗങ്ങൾക്കോ ഭ്രമത്തിന്റെ കാസ്റ്റിംഗ് തീരുമാനങ്ങളുമായി ബന്ധമില്ല : ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ്.


ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ " ഭ്രമം" എന്ന സിനിമയിൽ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലോ ,ടെക്നീഷ്യൻമാരെ നിർണ്ണയിക്കുന്നതിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ടീയ പരിഗണനകൾ ഇല്ല എന്ന് ആദ്യം തന്നെ ഓപ്പൺ ബുക്കിന്റെ സാരഥികൾ എന്ന രീതിയിൽ ഞങ്ങൾ വ്യക്തമാക്കുന്നു. 

എന്ത് താൽപര്യങ്ങൾക്ക് വേണ്ടിയാണെങ്കിലും ഞങ്ങളുടെ തൊഴിലിടങ്ങളെ ഇത്തരം വിവേചനങ്ങളിലേക്ക് വലിച്ചിഴക്കരുത് എന്ന് താഴ്മയായി ഞങ്ങൾ അഭ്യർത്ഥിക്കുന്നു. 

പൃഥിരാജ് സുകുമാരനോ " ഭ്രമം" സിനിമ ടീമിലെ മറ്റ് അംഗങ്ങൾക്കോ ഭ്രമത്തിന്റെ കാസ്റ്റിംഗ് തീരുമാനങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 

ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് 
..............................................
.........
രവി കെ. ചന്ദ്രൻ .
സി.വി. സാരഥി .
ബാദുഷ എൻ. എം.
വിവേക് രാമദേവൻ .
ശരത് ബാലൻ .
........................................................
 

No comments:

Powered by Blogger.