" ബ്ലഡ് ഹണ്ട് " യദു ക്യഷ്ണൻ ,സന്ദീപ് ടീം ഹോളിവുഡിൽ ശ്രദ്ധേയരാകുന്നു.എസ്കേപ്പ് ഫ്രം ബ്ലാക്ക് വാട്ടർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേനായ തിരക്കഥാകൃത്ത് യദുകൃഷ്ണൻ, സീക്രട്ട് ഇൻ്റലിജൻസ്, ദിസ് ഈസ് വാർ, പാരാനോർമൽ ട്രാ സേഴ്സ്, ഹൗസ് ഓഫ് എജ്സ്, ആക്ഷൻ പ്ലിക്ക് ഔട്ജ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് ജെ.എൽ എന്നീ മലയാളികൾ ബ്ലഡ് ഹണ്ട് എന്ന പുതിയ ഹോളിവുഡ് ചിത്രത്തിലൂടെ ഹോളിവുഡിൽ ശ്രദ്ധേയരാവുന്നു. ഹോളിവുഡിലെ പ്രസിദ്ധതാരങ്ങളായ ലൂയിസ് മാൻഡിലർ, റോബർട്ട് ലസാഡോ, എന്നിവരെ അണിനിരത്തിയാണ് ഇവർ പുതിയ ചിത്രം സവിധാനം ചെയ്യുന്നത്.

ഹോളിവുഡ് സിനിമയിൽ ശ്രദ്ധേയനായ ലൂയിസ് മാൻഡിലർ, മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡ്ഡിങ്, ദി ഡെബ്റ്റ് കളക്ടർ, അവഞ്ചു്മെൻ്റ്, ഡെബ്റ്റ് കളക്ടർമാർ, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്. ഇറ്റാലിയൻ അമേരിക്കക്കാരനായ റോബർട്ട് ലസാഡോ, ദി മ്യൂൽ, നെവർ ഡൺ, ഡെത്ത് റേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ്.
ഹോളിവുഡിലെ പ്രശസ്ത താരങ്ങളെ, പുതിയ ചിത്രമായ ബ്ലഡ് ഹണ്ടിൽ ഉൾപ്പെടുത്താൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന്, യദു കൃഷ്ണനും, സന്ദീപും അറിയിച്ചു.അമേരിക്കയിൽ ഉടൻ ചിത്രീകരണം തുടങ്ങുന്ന ഈ ചിത്രം നാല്പതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യും

ഒരു സൈക്കോളജിക്കൽ ആക്ഷൻ ചിത്രമായ ബ്ലഡ് ഹണ്ട്, ഹോളിവുഡിലെ കൂടുതൽ പ്രസിദ്ധരായ ടെക്നീഷ്യന്മാരെയും, നടീനടന്മാരെയും അണിനിരത്തിയാകും നിർമ്മിക്കുക. ഹോളിവുഡിലെ പ്രസിദ്ധമായ ഒരുവിതരണ കമ്പനി ചിത്രം ഏറ്റെടുക്കാൻ എത്തിക്കഴിഞ്ഞു.

                                                പി.ആർ.ഒ: 
അയ്മനം സാജൻ

No comments:

Powered by Blogger.