തിയേറ്ററുകളിൽ സെക്കൻഡ്ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച്‌ എട്ടിന് സെക്രട്ടറിയേറ്റ് ധർണ്ണ സംഘടിപ്പിക്കും.തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. 

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിയേറ്റര്‍ ഉടമകളും ജീവനക്കാരും സിനിമാ വിതരണ രംഗത്തെ ജീവനക്കാരും സംയുക്തമായാണ്  ധർണ്ണസംഘടിപ്പിക്കുന്നത്. 

മാര്‍ച്ച്‌ എട്ടിന്  രാവിലെ പത്തിന്  മണിക്ക് വി .ജെ ടി .ഹാളിന് മുൻപിൽ  നിന്നും ആരംഭിക്കുന്ന ജാഥ സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയതിന് ശേഷമാണ്  ധര്‍ണ്ണ  നടത്തുന്നത്. 

സംസ്ഥാനത്തെ തിയേറ്ററുകളിൽ  സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ  ഫെബ്രുവരി 25ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.ഇതിന് അനുകുല നിലപാട് മുഖ്യമന്ത്രി സ്വീകരിക്കാത്തതിനെ തുടർന്നാണ് ധർണ്ണ സംഘടിപ്പിക്കുന്നത്. 

No comments:

Powered by Blogger.