" അജഗജാന്തരം " റിലീസ് മാറ്റിവെച്ചു.



" സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ " എന്ന ചിത്രത്തിനു ശേഷം ആന്റണി പെപ്പെയും ടിനു പാപ്പച്ചനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ്  " അജഗജാന്തരം " . 

സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ റിലീസ് മാറ്റി
വെയ്ക്കുകയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 

ആക്ഷൻ രംഗങ്ങൾക്ക് വളരെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രമാണിത് .
ഉത്സവപ്പറമ്പിലേയ്ക്ക്‌ ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടർന്നവിടെ ഇരുപത്തിനാല്  മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ്‌ ചിത്രത്തിൻ്റെ പ്രമേയം.

ആൻ്റണി വർഗീസ്, അർജുൻ അശോകൻ, സുധി കോപ്പ, ലുക്മാൻ എന്നിവർക്കൊപ്പം ചിത്രത്തിൻ്റെ തിരക്കഥാകൃത്തുകളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരും ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ഉണ്ട്. താരങ്ങളെല്ലാം തന്നെ കട്ട കലിപ്പിലാണ് ഫസ്റ്റ്ലുക്കിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. 

ആൻ്റണി വർഗീസിൻ്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ഈ ചിത്രം നിർമിച്ചിരിക്കുന്നത് സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ  എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ്. രാജേഷ് ശർമ, സാബു മോൻ, ടിറ്റോ വിൽസൺ,  സിനോജ് വർഗീസ്, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌ ഗോകുൽ ദാസ്, വസത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, പി.ആർ.ഒ. മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്‌.
 

No comments:

Powered by Blogger.