സംവിധായകൻ കെ.ജി. ജോർജ്ജിന്റെ ജീവിതവും സിനിമയും ഡോക്യുമെന്റി.


കെ .ജി .ജോർജ് സാറിന്റെ ജീവിതവും സിനിമയും ആസ്‌പദമാക്കി ഞാൻ നിർമ്മിച്ച് ലിജിൻ ജോസ് സംവിധാനം ചെയ്ത ഡോക്യൂമെന്ററിയുടെ പ്രദർശന അവകാശം NEESTREAM OTT PLATFORM ന് കൊടുക്കുകയും
അങ്ങനെ ലഭിച്ച തുകയിൽ നിന്ന് Rs100000/(ഒരു ലക്ഷം രൂപ ) 
കെജി ജോർജ് സാറിന് ഞാൻ നൽകിയപ്പോൾ ആ വലിയ സംവിധായകന്റെ സന്തോഷം പറഞ്ഞു അറിയിക്കാൻ കഴിയാത്തതാണ്..

ഇങ്ങനെ ഒരു സഹായം ജോർജ് സാറിന് വേണ്ടി ചെയ്യാൻ പറ്റിയതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്.

ഈ അവസരത്തിൽ സംവിധായകൻ ലിജിൻ ജോസും,ജോർജ് സാറിന്റെ ഭാര്യയും മകളും ഉണ്ടായിരുന്നു..

ഡോക്യൂമെന്ററിയുടെ റൈറ്റ് വാങ്ങിയ NEESTREAMനോട്‌  പ്രത്യേകം നന്ദി അറിയിക്കുന്നു..

Shibu S. Suseelan
 

No comments:

Powered by Blogger.