ധനുഷ് , രജീഷ വിജയൻ ,മാരി സെൽവരാജ് ടീമിന്റെ " കർണ്ണൻ " ഏപ്രിൽ ഒൻപതിന് ആശീർവാദ് സിനിമാസ് കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കും.


മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ധനുഷിന്റെ  'കര്‍ണ്ണന്‍'  ഏപ്രിലില്‍ ഒൻപതിന്  തിയേറ്ററുകളിൽ എത്തും. 

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. 
രജിഷയുടെ തമിഴ് അരങ്ങേറ്റ ചിത്രവും ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത് ചിത്രവും കൂടിയാണ് കര്‍ണ്ണന്‍.

ലാല്‍, നാട്ടി, 
യോഗിബാബു എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സന്തോഷ് നാരായണൻ സംഗീതംനിർവ്വഹിക്കുന്നു. ഈ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് ആശീർവാദ് സിനിമാസാണ്. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.