" ആണും പെണ്ണും " : പെണ്ണ് തന്നെ എല്ലാത്തിനും മുന്നിൽ.

സാവിത്രി ,രാച്ചിയമ്മ ,റാണി തുടങ്ങിയ മൂന്ന് കാലഘട്ടങ്ങളിലെ സ്ത്രീകളുടെ രാഷ്ട്രീയ സാമൂഹിക പരിണാമം ആണ് " അണുംപെണ്ണും ".  വ്യത്യസ്ത സംവിധായകർ ഒറ്റ സിനിമയിൽ തങ്ങളുടെ വ്യത്യസ്തകഥ പറയുകയാണ് ഈ അന്തോളജി ചിത്രത്തിൽ.  ഈ  സിനിമയിൽ
ജെയ്.കെ ,വേണു ,ആഷിഖ് അബു എന്നിവർ സംവിധാനം ചെയ്യുന്ന  മൂന്ന് കഥകളാണ്  ഉൾകൊള്ളിച്ചിരിക്കുന്നത്.  

              സാവിത്രി 
..................................................

ജെയ് കെ. സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സന്തോഷ് എച്ചിക്കാനമാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സുരേഷ് രാജൻ ഛായാഗ്രഹണവും ,ഭവൻ ശ്രീകുമാർ  എഡിറ്റിംഗും നിർവ്വഹിക്കുന്നു. ജോജു ജോർജ്ജ് ,സംയുക്ത മോനോൻ ,ഇന്ദ്രജിത് സുകുമാരൻ ,ശ്രീജാദാസ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. കുറുമ്പുകര രാഘവൻപിള്ളയായി ജോജു ജോർജ്ജും ,സഖാവ് മാധവനായി ഇന്ദ്രജിത്ത് സുകുമാരനും ,സഖാവ് സാവിത്രിയായി സംയുക്ത മോനോനും അഭിനയിക്കുന്നു. 

സ്വതന്ത്രത്തിലേക്ക് അടുക്കുന്ന സമയത്തെ ജന്മിത്വ അവസ്ഥയിൽ മാർക്സിയൻ പ്രത്യയശാസ്ത്രവും ,ബാഹ്യമായ ചെറുത്ത് നിൽപ്പും പറയുന്ന ചിത്രമാണിത്. കൊച്ചുപാറു  തോക്കിനെ കൂട്ട് പിടിച്ച് സഖാവ് സാവിത്രിയാകുന്നു. ചില നിമിഷങ്ങളിൽ " ഒരുമ്മ "  കൊണ്ടും കാര്യങ്ങൾ പെണ്ണ് സാധിക്കുമെന്നും സിനിമ പറയുന്നു. സംയുക്ത മേനോന്റെ അഭിനയം മികവ് പുലർത്തി.  

Rating : 3/5 .



               രാച്ചിയമ്മ . 
...................................................

ഉറൂബിന്റെ രാച്ചിയമ്മയെ  അടിസ്ഥാനമാക്കി വേണു രചനയും, സംവിധാനവും ,ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രമാണ് " രാച്ചിയമ്മ " .ബിനാ പോൾ എഡിറ്റിംഗ് നിർവ്വഹിക്കുന്നു. പാർവ്വതി തിരുവോത്ത് ( രാച്ചിയമ്മ ) ,ആസിഫ് അലി (കുട്ടികൃഷ്ണൻ ) ,മഹേഷ് മൂർ ( ബാലൻ) എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രജനി ചാണ്ടിയും
അഭിനയിക്കുന്നു.

രാച്ചിയമ്മ എല്ലാമാണ് " നമ്മൾ എല്ലായിടത്തുമുണ്ടല്ലോ .. ഹ ഹ ഹ " ," നമ്മൾ എല്ലാമറിയും'' .
രാച്ചിയമ്മയിൽ നിറയുന്നത് പ്രണയമാണ്‌. മനസ്സിൽ ഇഷ്ടം തോന്നിയ പുരുഷൻ വെറെ കല്യാണം കഴിച്ചിട്ടും അവരുടെ കുഞ്ഞിന്റെ പേരിൽ തന്റെ സമ്പാദ്യം എഴുതി വയ്ക്കുന്ന " രാച്ചിയമ്മ " .
എന്നെങ്കിലും തിരിച്ച് വരുമ്പോൾ തന്റെ എല്ലാം സമർപ്പിക്കാൻ അവൾ കാത്തിരിക്കുന്നത് രാച്ചിയമ്മ നമുക്ക് കാട്ടി തരുന്നു. രാച്ചിയമ്മ സ്ത്രീ സ്വാതന്ത്ര്യം കണ്ടെത്തുന്ന സ്ത്രിയാണ് .
രാച്ചിയമ്മ പാർവ്വതി തിരുവോത്തിന്റെ കൈകളിൽ ഭദ്രം.
വേണുവിന്റെ സംവിധാനമികവ് എടുത്ത് പറയാം. 

Rating : 3.5 / 5 .

                 റാണി 
..................................................

ഉണ്ണി . ആറിന്റെ രചനയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് " റാണി " .ഷൈജു ഖാലിദ് ഛായാഗ്രണവും ,സൈജു ശ്രീധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. റോഷൻ മാത്യു ,ദർശന രാജേന്ദ്രൻ, നെടുമുടി വേണു,
കവിയൂർ പൊന്നമ്മ ,
തിരക്കഥാകൃത്ത് ബെന്നി പി .നായരമ്പലം, സംവിധായകൻ ബേസിൽ ജോസഫ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ക്രിസ്ത്യൻ പള്ളിയുടെ കവാടത്തിലെ പടികളിൽ  ഇരുന്ന് ലൈംഗികത ചർച്ച ചെയ്യുന്ന രണ്ട് പേർ. ഒരുവന്റെ കാമുകിയിലേക്ക് നീളുന്ന നിയോലിബറൽ കാമുകനെ നമുക്ക് കാണാം. ഇതിലൂടെ ഇപ്പോഴത്തെ സമൂഹത്തിലെ പുരുഷനെ നമുക്ക് കാണാം. സ്ത്രീകളിലും അധിനിവേശക്കാരുമുണ്ട്. " റാണി " പങ്കെടുവെയ്ക്കുന്നത് പ്രതീക്ഷയാണ്. 
മോഷണം പോകുന്ന വസ്ത്രവും നഗ്നതയെ പ്രതിരോധിക്കുന്നവിധം ചിന്ത ഉയരുന്നു. പ്രായമാകുബോൾ സെക്സ് കേട്ടാലും മതി എന്ന തോന്നലുമുണ്ട്. ക്യാമ്പസുകളിലെ പ്രണയം പൂർത്തികരിക്കാൻ അവൻ എത് അറ്റം വരെയും പോകും. എന്നാൽ അവളോട് അവന് ചോദിക്കാൻ ധൈര്യവുമില്ല. 

നീ ഉടുത്തില്ലെങ്കിലും നിന്നെ ഉടുപ്പിക്കണമെന്ന  ബൈബിൾ വാക്യം അവൻ അവളോട് പറയും. വസ്ത്രങ്ങൾ കാണാതെ വരുമ്പോൾ  അവൾ മാത്രം നഗ്നയായി മുന്നോട്ട് പോകുന്ന റാണിയെ നമുക്ക് കാണാം. 

Rating: 3 / 5 .

...........   ............   ............  .........
 
ബിജിബാൽ ,ഡാൻ വിൻസെന്റ് എന്നിവർ സംഗീതം ഒരുക്കിയിരിക്കുന്നു. സി.കെ. പത്മകുമാർ ,എം. ദിലീപ് കുമാർ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് .
ഒപിഎം സിനിമാസാണ്  ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 
 
" വികാരങ്ങൾക്ക് മുന്നിലും ,പ്രണയത്തിലും ,ലൈംഗികതയിലും പെണ്ണ് തന്നെ മുന്നിൽ എന്ന് " ആണും പെണ്ണും "  ചൂണ്ടിക്കാട്ടുന്നു " .


സലിം പി. ചാക്കോ .

No comments:

Powered by Blogger.