മലയാള സിനിമയുടെ സ്വന്തം അഞ്ജലി നായർ .

നൂറിൽപരം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് അഞ്ജലി നായർ  സിനിമയിൽ എത്തുന്നത്. മ്യൂസിക് ആൽബങ്ങൾ ,ഷോർട്ട് ഫിലിമുകൾ എന്നിവയിലും അഭിനയിച്ചു . മോഡൽ ,ടെലിവിഷൻ അവതാരക എന്നീ നിലകളിലും പ്രവർത്തിച്ചു.

മലയാളത്തിന്റെ പ്രിയ താരം അമ്മയായും,
സഹോദരിയായും ,കാമുകിയായും ഒട്ടേറെ ചിത്രങ്ങളിൽ നമ്മളെ വിസ്മയിപ്പിച്ചു. 

1994 ൽ പുറത്തിറങ്ങിയ മാനത്തെ വെള്ളിത്തേരിൽ ചൈൽഡ് ആർട്ടിസ്റ്റായി സിനിമയിൽ എത്തി. കാവൽ ,മരട് 357 , റാം , നമോ ,മോഹൻകുമാർ ഫാൻസ് ,സോളമന്റെ മണവാട്ടി സോഫിയ ,വൺ സെക്കൻഡ് ,അവിയൽ ,പനി ,കളം ,രണ്ടാം പകുതി ,ബേബി സാം ,ആറാട്ട്, കൊച്ചാൾ , ജീബൂട്ടി, സൺ ഓഫ് ഗ്യാംങ്ങ്സ്റ്റർ ,എല്ലാം ശരിയാകും , ലിക്കർ ഐലൻഡ്  എന്നി മലയാള ചിത്രങ്ങളും , 
" അഗത്"   എന്ന തമിഴ് സിനിമയും  പുറത്തിറങ്ങാൻ ഉണ്ട്.

മലയാളം ,തമിഴ് ,സംസ്കൃതം ഭാഷകളിലായി  നൂറ്റി ഇരുപത്തിയേഴിൽപരം സിനിമകളിൽ അഞ്ജലി നായർ അഭിനയിച്ച് കഴിഞ്ഞു ." ബെൻ"  എന്ന സിനിമയിലെ ആശ ജസ്റ്റിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും  നേടി. 

" വികൃതി " എന്ന സിനിമയുടെ  ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചു. " എന്താ ഇങ്ങനെ ?"  എന്ന ഷോർട്ട് ഫിലിമും  സംവിധാനം ചെയ്തു.

മോഹൻലാലിന്റെ ദൃശ്യം രണ്ടിൽ മികച്ച വേഷം അഭിനയിച്ചു .മാർച്ച് പന്ത്രണ്ടിന് റിലീസ് ചെയ്യുന്ന " മീസാൻ " എന്ന ചിത്രത്തിൽ ജമീല എന്ന കഥാപാത്രത്തെ അഞ്ജലി നായർ അവതരിപ്പിക്കുന്നുണ്ട് . ജൂലൈ പതിനാറ് ആണ് ജന്മദിനം .

കോറോണ മുലം സിനിമ മേഖലയിൽ ഉണ്ടായിരിക്കുന്ന പ്രതിസന്ധി " മാറണെ "  എന്നാണ് എന്റെ പ്രാർത്ഥനയെന്നും , ലക്ഷക്കണക്കിന് ആളുകൾ ഈ സിനിമ മേഖലകൊണ്ട് ജീവിക്കുന്നുണ്ടെന്നും  അഞ്ജലി നായർ സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. 

..............................................
സലിം പി. ചാക്കോ .
cpk desk .
..............................................
 

No comments:

Powered by Blogger.