സെക്കന്റ് ഷോ :മാർച്ച് എട്ടിന്റെ സെക്രട്ടറിയേറ്റ് ധർണ്ണ മാറ്റിവെച്ചു.സിനിമ തിയേറ്റര്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാളെ       ( മാർച്ച് 8 തിങ്കൾ) നടത്താനിരുന്ന സെക്രട്ടറിയേറ്റ് ധർണ്ണ  മാറ്റിവെച്ചു . സെക്കന്റ് ഷോ അനുവദിക്കണം എന്നാവശ്യപ്പെട്ട്  കൊണ്ടായിരുന്നു സമരം ചെയ്യാന്‍ തിരുമാനിച്ചത്. 

ഫിലിം ചേംബര്‍ ഭാരവാഹികള്‍ ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പു നൽകിയതിനാലാണ്  സമരം പിന്‍വലിക്കുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. 

No comments:

Powered by Blogger.