ഖോഖോ കോച്ചായി രജീഷ വിജയൻ. സംവിധാനം : രാഹുൽ റിജി നായർ.


ഒരു സ്‌പോര്‍ട്‌സ് ചിത്രവുമായി രജിഷ വിജയന്‍ വീണ്ടും എത്തുന്നു. ഖൊഖൊ  കോച്ചായി  വേഷമിടുന്ന ചിത്രമാണ് " ഖൊ ഖൊ ".  രാഹുല്‍ റിജി നായര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഖൊ ഖൊ കോച്ച്‌ ആയാണ്  രജിഷ അഭിനയിക്കുന്നത്. 

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. മമിത ബൈജു, വെങ്കിടേഷ് വി.പി, രഞ്ജിത്ത് ശേഖര്‍ നായര്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. 

മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകനാണ്  രാഹുല്‍ റിജി നായർ.  

സലിം പി. ചാക്കോ .

No comments:

Powered by Blogger.