നമസ്കാരം ദിനേശാണ് : പി.ആർ.ഒ .

മമ്മൂട്ടി ചിത്രം "വൺ" റിലീസ് ദിവസം തന്നെ കണ്ടു.ആദൃമായിട്ടാണ് ഒരു സിനിമ പി.ആർ. ഒ എന്ന നിലയിൽ വൃക്തിപരമായ എന്റെ നിലപാടുകളും തീരുമാനങ്ങളും ഒരിക്കൽ മറ്റുള്ളവർക്കും ശരിയാകുമെന്ന് എന്നെ ബോദ്ധ്യപ്പെടുത്തുന്ന സിനിമ കാണുന്നത്.
അതിന് ഇതിൽ സഹകരിച്ചവരോട് ആദൃം നന്ദി പറയുന്നു.എനിക്ക് അഭിമാനവും സന്തോഷവും ഒപ്പം ആവേശവുമുണ്ടായി.

മമ്മൂട്ടിയുടെ കഥാപാത്രമായ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ " റൈറ്റ് ടു റീ കോൾ " എന്ന ബില്ല് നിയമസഭയിൽ അവതരിപ്പിക്കുകയും വളരെ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നു.അതിൽ നിരാശപ്പെടാതെ കൂടുതൽ ആത്മവിശ്വസത്തോടെ മുഖ്യമന്ത്രി പറയുന്നു.
"ബില്ല് പാസ്സാകില്ലെന്ന് അറിയാം.ഞാൻ തുടങ്ങി വെച്ചെന്നേയുള്ളു.ഒരിക്കൽ ഈ ബിൽ പാസ്സാകും".
കാലം ആ വാക്കുകൾ ശരി വെക്കുമ്പോൾ എന്നിൽ പ്രതീക്ഷയുടെ പൂക്കൾ വിരിയുകയാണ്.

ഇനി എന്റെ കഥയിലേക്ക് വരാം.തമ്പി കണ്ണന്താനം നിർമ്മിച്ച് ഹരിദാസ് സംവിധാനം ചെയ്യുന്ന "പഞ്ചലോഹം"എന്ന ചിത്രത്തന്റെ പി. ആർ .ഒ  ആയി  കോഴിക്കോട് മുക്കത്ത് ലോക്കേഷനിൽ ചെന്നപ്പോഴാണ് ആ ചിത്രത്തിൽ മറ്റൊരു 
പി. ആർ. ഒ. കൂടി ഉണ്ടെന്നറിയുന്നത്.
എനിക്കത് വിശ്വസിക്കാനായില്ല.ഒരു ചിത്രത്തിൽ എന്തിനാണ് രണ്ടു പി.ആർ. ഓമാർ?.

എന്റെ രണ്ടാമത്തെ  ചിത്രമായിരുന്നു അത്.  ചില ചിത്രത്തിൽ നാലു പേരുണ്ടാകുമെന്ന്.
മാത്രമല്ല എല്ലാറ്റിലും ഒരാൾ ഉറപ്പായിട്ടുണ്ടാകുമെന്നും അറിയാൻ കഴിഞ്ഞു.അന്നേ തോന്നിയിരുന്നു ആ കീഴ്‌വഴക്കം ശരിയല്ലെന്ന്.സിനിമയിൽതുടക്കക്കാരനായതിനാലും ആരേയും പരിചയമില്ലാത്തതിനാലും അഭിപ്രായം മനസ്സിൽ തന്നെ സൂക്ഷിച്ചു.

ചായക്കടയുംഫ്രീലാൻസ് ജേർണലിസവുമായി തോന്നിയ പോലെ ജീവിച്ചിരുന്ന ഞാൻ മുപ്പത്തിയഞ്ചിനു ശേഷമാണ് ശ്രീകുമാർ അരൂക്കുറ്റി, തമ്പി കണ്ണന്താനം മുഖാന്തിരം പി.ആർ.ഒയായി സിനിമയിൽ  എത്തപ്പെട്ടത്.വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല.സ്ഥിരമായി നിൽക്കാനും ഉദ്ദേശമുണ്ടായിരുന്നില്ല.
എന്നാൽ മാക്ടയിൽ അംഗമാകമാകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു.എങ്ങനെയോ മൂന്നു പടത്തിൽ പി.ആർ. ഒ യായി മാക്ടയി അംഗമായി.പിന്നെ ഞാൻ പോലുമറിയാതെ സിനിമയുടെ ഭാഗമായി.എങ്ങനെയോ ചില നിലപാടുകൾ സ്വയം സ്വീകരിച്ചു കൊണ്ട് സിനിമയിൽ എനിക്കും
മേൽവിലാസമുണ്ടായി.

ഞാനതിൽ സന്തോഷവും സംതൃപ്തിയുംകണ്ടെത്തി.ഇതിനിടയിൽ മാക്ട ഫെഡറേഷൻ രൂപീകരിക്കപ്പെടുന്നു.
എണ്ണത്തിൽ വളരെ കുറവായതിനാൽ പോസ്റ്റർ ഡിസൈനേഴ്സിനോടൊപ്പമായിരുന്നു പി.ആർ.ഒ മാർ.അന്ന് ആദൃത്തെ മീറ്റിംങിൽ തന്നെ ഒരു പടത്തിൽ ഒരു പി.ആർ. ഒ മതിയെന്ന് തീരുമാനമെടുക്കണമെന്ന് അഭിപ്രായപ്പെട്ടു.ഒന്നും സംഭവിച്ചില്ല.ഞാൻ ഒറ്റപ്പെട്ടു.

പിന്നെ ഫെഫ്ക്ക യൂണിയനുണ്ടായി.
അവിടെയും എല്ലാ യോഗങ്ങളിലും ഈ വിഷയംഅവതരിപ്പിക്കും.ഒരിടത്തുമെത്താതെ ബഹളം കൂട്ടിപിരിയുകയും ചെയ്യും.ഒരിക്കൽ ആ തീരുമാനം യോഗത്തിൻ പാസ്സായി.ഉടൻ തന്നെ  ചിലർ കേന്ദ്ര കമ്മിറ്റിയിൽ പരാതി കൊടുത്തു.
നേതാക്കൾ വന്ന് തീരുമാനം ശരിയാണെന്നു പറഞ്ഞുവെങ്കിലും ആരും അത് നടപ്പാക്കില്ല .
പിന്നീട് മൂന്ന് അംഗങ്ങൾ വന്നതോടെ പ്രത്യേകിച്ച് ഒരു പി.ആർ. ഒ യൂണിയനുണ്ടാക്കി.
പ്രസിഡണ്ടായ ഞാൻ വീണ്ടും ഒരു പടത്തിൽ ഒരു  പി. ആർ. ഒ മതിയെന്ന പഴയ വിഷയം തന്നെ വീണ്ടും അവതരിപ്പിച്ചു.
പുതിയതായി ചേർന്നവരിൽ എനിക്കു പ്രതീക്ഷയുണ്ടായിരുന്നു.പ്രതീക്ഷ തെറ്റി.ഒരാൾ ഒഴിച്ച് ആരും പല പല കാരണങ്ങൾ പറഞ്ഞ് അംഗീകരിച്ചില്ല.പിന്നീട് പുതിയ പ്രസിഡണ്ടിന്റെ തിരഞ്ഞെടുത്ത് ഞാൻ പടിയിറങ്ങി.നിരാശയില്ല.കാരണം ഇത് എനിക്ക് വേണ്ടിയല്ല.എല്ലാ പി. ആർ ഒ .മാർക്കു വേണ്ടിയാണ്.

" വണിൽ "  മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ പറഞ്ഞതു പോലെ ഞാൻ തുടങ്ങി വെച്ചന്നേയുള്ളു.
ഉറപ്പായും നാളെ അംഗീകാരിക്കപ്പെടും.ഈ സിനിമ കണ്ടപ്പോൾ എന്റെ വിശ്വാസം ഇരട്ടിച്ചു.സിനിമ ആയതു കൊണ്ട് കടയ്ക്കൽ ചന്ദ്രൻ നേരിട്ട് ആ അംഗീകാരം കണ്ട് അനുഭവിക്കാൻ കഴിഞ്ഞു.ജീവിതത്തിൽ അതിന് സാദ്ധൃത വളരെ കുറവാണല്ലോ?
സിനിമയിൽ പി .ആർ. ഒ ആയതിൽ അഭിമാനിക്കുന്നു.
പലർക്കും ഇതൊരു ചെറിയ കാരൃമായിട്ട് പുച്ഛിക്കാം.പക്ഷേ ചെറിയ കാരൃങ്ങളിലൂടെയാണ് മഹാസംഭവങ്ങളുണ്ടാകുന്നത്,പൂജൃത്തിൽ എല്ലാ അടങ്ങിരിക്കുന്നതു പോലെ.

എ.എസ് .ദിനേശ് .
പി.ആർ. ഒ .

( എ.എസ്. ദിനേശ് 
ഫേസ്ബുക്കിൽ  പോസ്റ്റ് ചെയ്തത് .) 
 

1 comment:

Powered by Blogger.