" ഇതുവരെ കണ്ടതൊന്നുമല്ല ഞെട്ടിക്കാൻ സിജു വിൽസൺ " ." വരയൻ " മെയ് 28ന് റിലീസ് ചെയ്യും.

'ഇതുവരെ കണ്ടതൊന്നുമല്ല'; ഞെട്ടിക്കാൻ സിജു വിൽസൺ, പ്രതീക്ഷയേകി 'വരയൻ' മെയ്‌ 28ന്‌ എത്തുന്നു.

സിജു വിൽസൻ നായകനാകുന്ന 'വരയൻ' റിലീസിനൊരുങ്ങുന്നു. ലോക്ക്‌ ഡൗണിനു മുൻപ്‌ ചിത്രീകരണം പൂർത്തീകരിച്ച്‌ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ കഴിഞ്ഞ ചിത്രം മെയ്‌ 28ന്‌ കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ റിലീസ്‌ ചെയ്യും. ഹാസ്യത്തിനും കുടുംബ ബന്ധങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ചിത്രത്തിൽ ലിയോണ ലിഷോയ്‌ ആണ്‌ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ്‌ ആന്റണി ജോസഫ്‌, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരെ കൂടാതെ ഒട്ടനവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥ എഴുതി, ജിജോ ജോസഫ്‌ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ. ജി. പ്രേമചന്ദ്രനാണ് നിർമ്മിക്കുന്നത്‌. ഛായാഗ്രഹണം രജീഷ് രാമൻ, ചിത്രസംയോജനം ജോൺകുട്ടി, സംഗീതം പ്രകാശ് അലക്സ്, ഗാനരചന  ബി.കെ. ഹരിനാരായണൻ, പ്രോജക്റ്റ് ഡിസൈൻ ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട് നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൃഷ്ണ കുമാർ, മേക്കപ്പ് സിനൂപ് ആർ, സൗണ്ട് ഡിസൈൻ വിഘ്നേഷ്, കിഷൻ & രജീഷ്, സൗണ്ട് മിക്സ് വിപിൻ നായർ, കൊറിയോഗ്രഫി സി പ്രസന്ന സുജിത്ത്, പി.ആർ.ഒ  എ. എസ് ദിനേശ് , മീഡിയ പ്രമോഷൻസ് മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ.

No comments:

Powered by Blogger.