" ഓളെ കണ്ട നാൾ " മാർച്ച് 19ന് തീയേറ്ററുകളിൽ എത്തും. സംവിധാനം : മുസ്തഫ ഗട്സ് . പത്തനംതിട്ടയിൽ നിന്ന് ആബ്രോ സൈമൺ എന്ന യുവതാരം കൂടി സിനിമയിലേക്ക്.


ഓളെ കണ്ട നാൾ ; 
ഒരു കൂട്ടം പുതുമുഖങ്ങളുമായി 
നവാഗതനായ മുസ്തഫ ഗട്സ് കഥയെഴുതി സംവിധാനം ചെയ്യുന്ന ക്യാമ്പസ് സിനിമയാണ് " ഓളെ കണ്ട നാൾ " .

മലപ്പുറത്ത് നിന്നും ചിറ്റൂർ ക്യാമ്പസിലേക്ക് പഠിക്കാൻ എത്തുന്ന ജെന്നയെ കണ്ടമാത്രയിൽ ആദിയ്ക്ക് ഉണ്ടാവുന്ന പ്രണയം സിനിമയെ വലിയൊരു വഴിത്തിരിവിലേക്ക് എത്തിച്ചേർക്കുന്നു.
 
ആദിയായി സിനിമയിൽ വേഷമിടുന്നത്ത് പുതുമുഖം  ജ്യോതിഷ് ജോ ആണ്. ജെന്നയായി എത്തുന്നത് കൃഷ്ണ പ്രിയയും ആണ്. ആദിയുടെ സന്തതസാഹചരിയായി എത്തുന്നത്  പത്തനംതിട്ടക്കാരൻ  ആബ്രോ സൈമൺ ആണ്.

പുതുമുഖങ്ങൾക്ക് പുറമെ സന്തോഷ്‌ കീഴാറ്റൂർ, നീന കുറുപ്പ്, ശിവജി ഗുരുവായൂർ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.

ജെൻട്രെൻഡ് മൂവിസിന്റെ ബാനറിൽ ലതാസജീവ് നിർമ്മിക്കുന്ന ഈ ചിത്രം തിയറ്ററിൽ എത്തിക്കുന്നത് അവീന റിലീസ് ആണ്.

മുഴുനീള കോമഡിയും സംഗീതസാന്ദ്രമായ ചിത്രത്തിന്റെ മ്യൂസിക്ഡയറക്ടർ ഹിഷാം അബ്ദുൽ വഹാബ് ആണ്. കൃഷ്ണകുമാർ വർമ്മയുടെയും, ഡെൽജോ ഡോമനിക്കും എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത്, വിനീത് ശ്രീനിവാസനും, ഹിഷാം അബ്ദുൽ വഹാബുമാണ്.

ചിത്രത്തിന് ക്യാമറചലിപ്പിച്ചത് ഷിഹാബ് ഓങ്ങല്ലൂരും എഡിറ്റർ ആനന്ദ് ബോധും ആണ്.കലാസംവിധാനം സജിത്ത് മുണ്ടയാട്, കോസ്റ്റും സുകേഷ് താനൂർ, മേക്കപ്പ് രാജേഷ് നെന്മാറ,അസോസിയേറ്റ് ഡയറക്ടർ സുമിലാൽ സുബ്രഹ്മണ്യൻ, സ്റ്റണ്ട് സുപ്രീം സുന്ദർ എന്നിവരുമാണ്.

ഈ ചിത്രത്തിന്റെ സംവിധായകനും നായകനും വില്ലനും ഉൾപ്പെടെ ഒട്ടനവധിപേർ മണ്ണാർക്കാടുകാർ  എന്നുള്ളത് ഈ  ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. 
 

2 comments:

Powered by Blogger.