സഹോദരി ,സഹോദരബന്ധത്തിന്റെ കരുത്തുമായി " സാജൻ ബേക്കറി SINCE 1962 " .

" ലൗ ആക്ഷൻ ഡ്രാമയുടെ " ശ്രദ്ധേയമായ വിജയത്തിനു ശേഷം ഫൺടാസ്റ്റിക്ക് ഫിലിംസ് ആൻറ് എം.സ്റ്റാർ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസൻ ,വിശാഖ് സുബ്രമണ്യം എന്നിവർ നിർമ്മിക്കുന്ന  "സാജൻ ബേക്കറി Since 1962 " നവാഗതനായ അരുൺ ചന്ദ് സംവിധാനം ചെയ്യുന്നു. 

ഈ സിനിമയുടെ  ചിത്രീകരണം  പത്തനംതിട്ട ജില്ലയിലെ റാന്നിയിലും പരിസര പ്രദേശങ്ങളിലുമാണ് നടന്നത് 
ഗ്രാമീണ മേഖലയിലൂടെ കാതുകകരമായ ഒരു ചിത്രമാണ് സംവിധായകനായ അരുൺ ചന്ദ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
സിനിമയിലെ ചില അലിഖിതമായ വ്യവസ്ഥാ രീതികളിൽ നിന്നും തികച്ചും വിഭിന്നമായ ഒരു സമീപനമാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. 

അജു വർഗീസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ 
ലെന, രഞ്ജിതാ മേനോൻ ഗണേഷ് കുമാർ,  , ജാഫർ ഇടുക്കി, ഗ്രേസ് ആന്റണി ,ജയൻ ചേർത്തല ,സോണി ജോസഫ് എന്നിവർ  അഭിനയിക്കുന്നു. ഇവർക്ക്  പുറമേ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലഭിനയിക്കുന്നു.

റാന്നിയില്‍ 1962ല്‍ സാജന്‍ സ്ഥാപിച്ച സാജന്‍ ബേക്കറിയെ ചുറ്റിപ്പറ്റി ആണ് കഥ നടക്കുന്നത്. സാജന്‍ പടം തുടങ്ങി ടൈറ്റിൽ  കാണിക്കുമ്പോഴും പിന്നെ പടത്തിന്റെ ഒടുവില്‍  ഭാഗത്തുമേ സാജൻ ഉള്ളൂ. സാജന്റെ മക്കള്‍ ബോബിനും ബെറ്റ്‌സിയും ആണ് സിനിമയിലെ മുഖ്യതാരങ്ങള്‍. അമ്മാച്ചനും രക്ഷകര്‍ത്താവുമായ ചെറിയാച്ചനും അവരുടെ കൂടെ ആണ് താമസം.

സഹോദരീ സഹോദര ബന്ധത്തില്‍ ആണ് സിനിമയുടെ ഇതിവൃത്തം. 
ഒപ്പമിരിക്കുമ്പോൾ അടിപിടി കൂടുന്ന അധികം പ്രായവ്യത്യാസമില്ലാത്ത എടാപോടാ ബന്ധമുള്ള സഹോദരനും സഹോദരിയും. രണ്ടുപേരെയും മുഖ്യ കഥാപാത്രങ്ങള്‍ എന്ന നിലയില്‍ വെള്ള പൂശുന്നില്ല . അവര്‍ക്കിടയില്‍ രക്ഷകര്‍തൃത്വത്തിന്റെ ഭാരമൊന്നുമില്ലാത്ത ഒരു അമ്മാച്ചനും . മൂവരുടെയും വീട്ടുജീവിതവും ,ബേക്കറി ജീവിതവുമാണ് സിനിമ പറയുന്നത്.  സാജന്‍ ബേക്കറി എന്ന സിനിമയുടെ ഫ്രഷ്നസ് അതാണ്.

അരുൺ ചന്ത്, സച്ചിൻ, അജു വർഗീസ് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് .സംഗീതം പ്രശാന്ത് പിള്ള, ഛായാഗ്രഹണം ഗുരു, എഡിറ്റിംഗ് അരവിന്ദ് മന്മഥൻ,
കലാസംവിധാനം ബാവ,നിർമ്മാണ നിർവ്വഹണം സജീവ്ചന്തിരൂർ,
എക്സിക്കുട്ടിവ് പ്രൊഡ്യൂസർ അനീഷ് മോഹൻ എന്നിവരാണ് .

അജു വർഗ്ഗീസ് സാജനായും 
ബോബിനായും വേഷമിടുന്നു. 
ലെന " ബെറ്റ്സി പി. സാജൻ " ആയി മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. 
ഇതൊരു കുടുംബചിത്രമാണ് .

Rating : 3.5 / 5. 

സലിം പി. ചാക്കോ .

No comments:

Powered by Blogger.