വിനോദ് കോവൂർ നായക വേഷത്തിൽ എത്തുന്ന " ചായംപൂശുന്നവർ " ചിത്രീകരണം പൂർത്തിയായി. സംവിധാനം: സിദ്ദിഖ് പറവൂർ.പെയിന്റിങ് തൊഴിലാളിയായ കബീറിന്റെ കഥ പറയുന്ന ഈ സിനിമ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ഒരു സാധാരണക്കാരനായ മുസ്‌ലിം യുവാവിന്റെ ആശങ്കകളാണ് പങ്കുവയ്ക്കുന്നത്. 

സിനിമയിൽ മുഴുനീളെയുള്ള കബീറിന്റെ വേഷമാണ് വിനോദ് കോവൂർ ചെയ്തിരിക്കുന്നത്. പൗരത്വബില്ലുമായി ബന്ധപ്പെട്ട് മലയാളത്തിലെ ആദ്യ സിനിമയായും സെൻസറിങ് പൂർത്തിയാക്കി പ്രദർശനത്തിനു തയാറായ ഈ 'ചായംപൂശുന്നവർ' .

 പി.ഭാസ്ക്കരൻ മാസ്റ്റർ മെമ്മറി ക്രിയേഷൻസിന്റെ ബാനറിൽ സൗഹൃദ കൂട്ടായ്മ നിർമിച്ച 'ചായംപൂശുന്നവർ'  രചനയും സംവിധാനവും ഛായാഗ്രഹണവും  എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് സിദ്ദിഖ് പറവൂരാണ്. കലാ സംവിധാനം രാധാകൃഷ്ണനാണ് ഒരുക്കുന്നത്. 

വിനോദ് കോവൂർ
ഫെബീന,നാടകാചാര്യൻ ബീരാൻകുഞ്ഞി, സുനിൽ മാളൂർ, മജീദ് നീരദ്, രമ്യ ലക്ഷ്മി, സന്തോഷ് റാന്നി, ബക്കർ മടവന, മജീദ് ഗ്രാമ, ബേബി വിനോദ് വാഴൂർ, രാജു, സുനിൽ മാള, റാഫി എറിയാട്, സി.എം.സലാം, ഷാജി അമ്പലനട, സുഷി, ബിജു പള്ളിപ്പാട്ട്, ബിജു മേത്തല, ഫൈസൽ, ശുഭാമണി, സാജു, തോമസ് മഞ്ഞാളി 
തുടങ്ങിയവർ  ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

No comments:

Powered by Blogger.