മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളുടെ സംവിധായകൻ എ .വിൻസന്റിന് ഓർമ്മപ്പൂക്കൾ .


മലയാള സിനിമയുടെ മാറ്റത്തിന്  തുടക്കമിട്ട ചലച്ചിത്രകാരൻ, അതോടൊപ്പം മലയാള സിനിമയിലെ ക്ലാസിക്  ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയിലും  എ.വിൻസന്റ് അറിയപ്പെട്ടിരുന്നു. 

1953-ൽ ചണ്ടി റാണി എന്ന തെലുങ്ക് ചിത്രത്തിൽ അതിഥി ക്യാമറാമാൻ ആയിട്ടാണ് അദ്ദേഹത്തിന്റെ സിനിമ ജീവിതം തുടങ്ങുന്നത്. 1954- ൽ പുറത്തിറങ്ങിയ പി ഭാസ്കരന്റെ നീലക്കുയിൽ ആണ് എ വിൻസന്റിന്റെ ആദ്യ മലയാള ചിത്രം.

1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എടുത്ത ഭാർഗ്ഗവീ നിലയം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഡിജിറ്റൽ ക്യാമറയെയും സിനിമാസ്‌കോപ്പിനെയും കുറിച്ച് കേട്ടിട്ടില്ലാത്ത കാലത്ത്, ഈസ്റ്റ്മാൻ കളർ പോലും അപൂർവമായിരുന്ന കാലത്ത്, കറുപ്പിലും വെളുപ്പിലും മാത്രമായി ചിത്രീകരിച്ചാണ് ഭാർഗവി നിലയം മലയാളിക്ക് അദ്ദേഹം ദൃശ്യവിസ്മയം സമ്മാനിച്ചത്. 

കോഴിക്കോട്ടാണ് അലോഷ്യസ് വിൻസെന്റ് എന്ന എ.വിൻസന്റ് 1926 ൽ അദ്ദേഹം ജനിച്ചു. 

1991 ൽ പുറത്തിറങ്ങിയ ഭദ്രന്റെ അങ്കിബൺ ആണ് ഛായാഗ്രാഹകനെന്ന നിലയിൽ അവസാന മലയാള ചിത്രം. 
നദി, അസുരവിത്ത്, മുറപ്പെണ്ണ്, അശ്വമേധം, തുലാഭാരം, നഗരമേ നന്ദി, ശ്രീകൃഷ്ണപ്പരുന്ത്, പൊന്നും പൂവും, തീരം തേടുന്ന തിര, വയനാടൻ തമ്പാൻ, അനാവരണം, പ്രിയമുള്ള സോഫിയ, ചെണ്ട, ധർമ്മയുദ്ധം, നഖങ്ങൾ, തീർഥയാത്ര, ആഭിജാത്യം, നിഴലാട്ടം, ത്രിവേണി, ത്രീഡിയിലെടുത്ത പൗർണമി രാവിൽ എന്നിവയെല്ലാം വിൻസന്റ് മാഷിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങളാണ്.
വയനാടൻ തമ്പാനിൽ കമലാഹസ്സനെ എട്ട് കഥാപാത്രങ്ങളായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചത്. 

തച്ചോളി ഒതേനൻ, മൂടുപടം, മുടിയനായപുത്രൻ, തമിഴിൽ തേൻനിലവ്, നെഞ്ചിൽ ഒരാലയം, കല്യാണപ്പരിശ്, നെഞ്ചം മറപ്പതില്ലൈ തുടങ്ങിയ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചു.

പ്രശസ്ത ഛായാഗ്രാഹകരായ ജയാനനും അജയനും മക്കളാണ്. 

സിനിമരംഗത്ത് നല്‍കിയ സമഗ്രസംഭാവനയ്ക്കുള്ള ജെ.സി ഡാനിയേൽ അവാർഡ് ലഭിച്ചിട്ടുണ്ട്.
2015 ഫെബ്രുവരി 25ന് അദ്ദേഹം അന്തരിച്ചു.

No comments:

Powered by Blogger.