ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന " ആദ്യ ചിത്രം " മേരി ആവാസ് സുനോ " .സംവിധാനം : ജി. പ്രജേഷ്സെൻ .

ജയസൂര്യയും മഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ ചിത്രം; "മേരി ആവാസ് സുനോ "

" വെള്ളം " എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി. പ്രജേഷ്സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക.

ലോക റേഡിയോ ദിനമായ ഇന്ന് സിനിമയുടെ നെയിം പോസ്റ്റർ പുറത്തു വിട്ടു. ജോണി ആൻ്റണി, സുധീർ കരമന എന്നിവരും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമാണ് ഷൂട്ടിങ് ലൊക്കേഷൻ.

ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന സിനിമയാണ് മേരി ആവാസ് സുനോ. 
വെള്ളം ഒരു മാസമായി തിയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിക്കുകയാണ്. 

ഡി.ഒ.പി- നൗഷാദ് ഷെരീഫ്,
എഡിറ്റർ- ബിജിത് ബാല,
സംഗീതം- എം.ജയചന്ദ്രൻ,
വരികൾ- ബി.കെ. ഹരി നാരായണൻ,
സൗണ്ട് ഡിസൈൻ - അരുൺ വർമ്മ ,
പ്രോജക്ട് ഡിസൈൻ- ബാദുഷ എൻ.എം,ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിബിൻ ജോൺ,
പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത്  പിരപ്പനംകോട്,
ആർട്ട് - ത്യാഗു തവന്നൂർ
മേക്കപ്പ് - പ്രദീപ് രംഗൻ, കിരൺ രാജ്
കോസ്റ്റ്യൂം- അക്ഷയ പ്രേംനാഥ് , സമീറ സനീഷ്, സരിത ജയസൂര്യ
സ്റ്റിൽസ് - ലിബിസൺ ഗോപി, ഡിസൈൻ - താമിർ ഓക്കെ,
പി.ആർ.ഓ- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.