" വേലുക്കാക്ക ഒപ്പ് കാ " ടീസർ ഫെബ്രുവരി ഇരുപതിന് റിലീസ് ചെയ്യും.


ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍. കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  " വേലുക്കാക്ക ഒപ്പ് കാ " .

ഈ ചിത്രത്തിന്റെ ടീസർ നാളെ ( ഫെബ്രുവരി 20 ശനി ) വൈകിട്ട് ആറ് മണിക്ക് സംവിധായകരായ എം. പത്മകുമാർ ,രമേഷ് പിഷാരടി ,ഷാജുൺ കാര്യാൽ , നടൻമാരായ ഇർഷാദ് ,തമ്പി ആന്റണി , ബിനു അടിമാലി ,സാജു നവോദയ ,പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ , ഉമ എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെ റിലീസ് ചെയ്യും. 

പി.ജെ.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി ഈ ചിത്രം നിർമിക്കുന്നു. മധുബാബു രാഘവ് വ്യത്യസ്ത റോളിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഛായാഗ്രഹണം ഷാജി ജേക്കബും ,
തിരക്കഥ സംഭാഷണം സത്യന്‍ എം.എ യും, മുരളി ദേവ് ശ്രീനിവാസ് മേമുറി എന്നിവർ ഗാനരചനയും റിനില്‍ ഗൗതം,യുനുസ്യോ സംഗീതവും നിർവ്വഹിക്കുന്നു. 

എഡിറ്റര്‍-ഐജു എം എ. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍-ചെന്താമരാക്ഷന്‍, പ്രൊഡക്‌ഷന്‍ ഡിസെെനര്‍-പ്രകാശ് തിരുവല്ല, കല-സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ്-അഭിലാഷ്, വസ്താലങ്കാരം-ഉണ്ണി കൊട്ടേക്കാട്ട്, സ്ക്രിപ്റ്റ് സപ്പോര്‍ട്ട്-ദിലീപ് കുട്ടിച്ചിറ, സ്റ്റില്‍സ്-രാംദാസ് മാത്തൂര്‍, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.


സലിം പി .ചാക്കോ .

No comments:

Powered by Blogger.