" മഹാവീര്യർ " രാജസ്ഥാനിൽ തുടങ്ങി.

നിവിൻ പോളി ,ആസിഫലി, കന്നട നടി ഷാൻവി ശ്രീവാസ്തവ എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് രാജസ്ഥാനില്‍ തുടക്കമായി.

ഏതാനും ഗാനരംഗങ്ങളാണ് പ്രധാനമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്നത്. ശാന്തി മാസ്റ്ററാണ് കോറിയോഗ്രാഫര്‍.തൃപ്പൂണിത്തുറയാണ് മറ്റൊരു ലൊക്കേഷന്‍.ലാൽ ,സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

എം.മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കുന്നത് എബ്രിഡ് ഷൈന്‍ തന്നയാണ്. പോളി ജൂനിയര്‍ ആന്‍ഡ് ഇന്തളന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത് . 

ട്രാഫിക്ക് ,സെവൻസ് എന്നി ചിത്രങ്ങൾക്ക് ശേഷമാണ് നിവിൻ പോളിയും ,ആസിഫ് അലിയും വിണ്ടും ഒന്നിക്കുന്നത്. 

No comments:

Powered by Blogger.