ടി.കെ. രാജീവ്കുമാറിന്റെ ചിത്രത്തിൽ ഷെയിൻ നിഗം നായകൻ.

ടി.കെ രാജീവ് കുമാറിന്റെ ചിത്രത്തിൽ ഷെയിൻ നിഗം നായകൻ.


പ്രശസ്ത സംവിധായകൻ ടി.കെ രാജീവ് കുമാറിന്റെ പുതിയ ചിത്രത്തിൽ ഷെയിൻ നിഗം നായകനാകുന്നു. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കും. കൃഷ്ണദാസ് പങ്കിയുടെ രചനയിൽ എത്തുന്ന ചിത്രത്തിൻ്റെ പേര് പുറത്ത് വിട്ടിട്ടില്ല.

സുദീപ് ഇളമൺ ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ സംഗീതവും നിര്‍വ്വഹിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈനർ- രാജീവ് കോവിലകം, സൗണ്ട് ഡിസൈനർ- അജിത് ഏബ്രഹാം, വിഷ്വൽ ഡിസൈനർ- മുഹമ്മദ് റാസി, കോസ്റ്റും ഡിസൈനർ- സമീറ സനീഷ്, മേക്കപ്പ്- അമൽ, പ്രൊഡക്ഷൻ കണ്ടോളർ- പ്രതാപൻ കല്ലിയൂർ, പി.ആർ.ഒ : എ.എസ് ദിനേശ്, മഞ്ജു ഗോപിനാഥ് ,പി. ശിവപ്രസാദ്.  എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

No comments:

Powered by Blogger.