" ജ്വാലാമുഖി "പുന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് .

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളിലൊരാളാണ് ഹരികുമാർ എന്ന സംവിധായകൻ.
അദ്ദേഹത്തിൻ്റെ ആമ്പൽപ്പൂവ് മുതൽ ഇപ്പോൾ അവസാനം ചിത്രീകരണം കഴിഞ്ഞ ജ്വാലാമുഖി എന്ന ചിത്രത്തിൻ്റെ പ്രിവ്യൂ ഷോ ഉൾപ്പെടെ എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്.
അദ്ദേഹത്തിനൊപ്പം നാല് സിനിമകളിൽ ഒപ്പം പ്രവർത്തിക്കുവാൻ എനിക്ക് സാധിച്ചു എന്നത് അഭിമാനമായി ഞാൻ കാണുന്നു.

2020 ൽ ഞാൻ വർക്ക് ചെയ്ത ഒരേ ഒരു സിനിമയാണ് ജ്വാലാമുഖി.
അതിൻ്റെ ചിത്രീകരണം പൂർത്തിയായ വേളയിലാണ് ലോക്ക് ഡൗൺപ്രഖ്യാപിച്ചത്. 

അതിൻ്റെ വർക്കുകൾ പൂർത്തിയായി പ്രിവ്യൂ ഷോ കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു ഇത് അംഗീകാരങ്ങളുടെ പെരുമഴക്കാലം സൃഷ്ടിക്കും എന്ന്.

ഹരികുമാർ സാറിൻ്റെ എല്ലാ സിനിമകളും കണ്ട എന്നോട് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയും അത് ജ്വാലാമുഖി തന്നെയാണെന്ന്.

അത്ര മനോഹരം.
ഹരികുമാർ എന്ന സംവിധായകൻ്റെ കയ്യൊപ്പിനൊപ്പം സുരഭിലക്ഷ്മിയുടെ അതുല്യ പ്രകടനവും.

മലയാളക്കരയ്ക്ക് അഭിമാനമായി പുരസ്ക്കാരങ്ങളുടെയും അംഗീകാരങ്ങളുടേയും കുത്തൊഴുക്ക് തന്നെ ഈ ചിത്രം സൃഷ്ടിക്കും എന്നതിന് സംശയമേയില്ല.

ഇപ്പോഴിതാ 2021 ൻ്റെ തുടക്കത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള പൂന ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ജ്വാലാമുഖി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ഇതൊരു തുടക്കം മാത്രം ..
ഇനിയുമിനിയും ജ്വാലാമുഖിയെത്തേടി പുരസ്ക്കാരങ്ങൾ എത്തട്ടെ,
ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടട്ടെ എന്ന പ്രാർത്ഥനയോടെ,

ഈ ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിലുള്ള അളവറ്റ അഭിമാനത്തോടെയും, അതിരറ്റ സന്തോഷത്തോടെയും,

ഷാജി പട്ടിക്കര

No comments:

Powered by Blogger.