മമ്മൂട്ടിയുടെ " ദി പ്രീസ്റ്റ് " സംവിധായകൻ ജോഫിൻ ടി. ചാക്കോയ്ക്ക് ആശംസകളുമായി സംവിധായകൻ ബ്ലെസിയും.


" ദി പ്രീസ്റ്റി "ലൂടെ അരങ്ങേറ്റം കുറിക്കുന്ന സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോയ്ക്ക് ആശംസകളുമായി സംവിധായകൻ ബ്ലെസി.

മമ്മൂക്കയുടെ "  ദി പ്രീസ്റ്റ് " മാര്‍ച്ച്‌ നാലിന് റിലീസ്  ചെയ്യുന്നു. അതില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന കാര്യം വിണ്ടും ഒരു പുതുമുഖ സംവിധായകനെ മമ്മൂക്ക പരീക്ഷിക്കുന്നു എന്നുള്ളതാണ് .

" കാഴ്‌ച " എന്ന സിനിമയിലൂടെ മമ്മൂക്കയുടെ സ്നേഹത്തിലൂടെയാണ് സംവിധായകനും എഴുത്തുകാരനും ഞാൻ ആയത്. ഇന്ത്യന്‍ സിനിമയില്‍  ഇത്രയേറെ നവാഗത സംവിധായകരെ വെച്ച്‌ സംവിധാനം ചെയ്യിപ്പിച്ച മറ്റൊരു നടൻ ഉണ്ടാവില്ല. .അവരിൽ പലരും  ഇന്ന് മലയാളത്തിലെ പ്രമുഖ സംവിധായകരായി നിൽക്കുന്നു. 


മമ്മൂക്ക എന്നോട് എഴുതാൻ  പറഞ്ഞത്  എനിക്ക് " കാഴ്ച " എഴുതാനും "  തന്മാത്ര" യെഴുതാനും " ഭ്രമരം " എഴുതാനുമൊക്കെ ഇന്‍സ്പിറേഷന്‍ തന്നതുകൊണ്ടാണ്. 

മമ്മൂക്കയുടെ പുതിയ കണ്ടെത്തലായ ജോഫിന് എല്ലാവിധ ആശംസകളും 
നേരുന്നു." ദി പ്രീസ്റ്റ് "  വലിയൊരു വിജയമായി തീരട്ടെ.

ബ്ലെസി.

( സംവിധായകൻ ) 

No comments:

Powered by Blogger.