അമിത് ചക്കാലയ്ക്കലിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ മക്കൾസെൽവൻ വിജയ് സേതുപതി റിലീസ് ചെയ്തു. " സന്തോഷം " .


'യുവ'ത്തിനു ശേഷം അമിത് ചക്കാലക്കൽ നായകനാവുന്ന  പുതിയ സിനിമയുടെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ വിജയ് സേതുപതി തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. " സന്തോഷം " എന്നാണ് ചിത്രത്തിന്റെ പേര്. 

മിസ്- എന്‍- സീന്‍ എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെയും റെട്ട്കോണ്‍ സിനിമാസിന്‍റെയും ബാനറില്‍ഇഷാ പറ്റാലി,  തുഷാർ എസ്, അജിത് തോമസ് എന്നിവർ ചേർന്ന്  നിർമ്മിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്  നവാഗതനായ അജിത്ത്‌ തോമസാണ്‌

 തിരക്കഥ അര്‍ജുന്‍ സത്യനാണ്. കൈദിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബേബി മോണിക്ക ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  സിനിമാറ്റോഗ്രാഫി കാർത്തിക്. എ, എഡിറ്റർ ജോൺകുട്ടി, സംഗീതം  നോബിൻ പോൾ, കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്, ആർട്ട്‌ രാജീവ്‌ കോവിലകം, മേയ്ക്കപ്പ്‌ സുധി സുരേന്ദ്രൻ, പി.ആർ.ഓ സുനിത സുനിൽ, മാർക്കറ്റിംഗ്‌ എം.ആർ പ്രൊഫഷണൽ.
 

No comments:

Powered by Blogger.