" ഓപ്പറേഷൻ ജാവ " ഇൻവെസ്റ്റിഗേഷൻ ത്രില്ലർ . താൽകാലിക ജീവനക്കാർക്ക് പിന്തുണയുള്ള പുതുമയുള്ള പ്രമേയം. തരുൺ മൂർത്തിയ്ക്ക് സല്യൂട്ട്.

നവാഗതനായ  തരുണ്‍ മൂര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഓപ്പറേഷൻ ജാവ"  തിയേറ്ററുകളിൽ എത്തി. 

ബാലു വർഗ്ഗീസ് ( ആന്റണി ) ,ലുക്ക്മാൻ അവരൻ ( വിനയ ദാസൻ ) വിനായകൻ ( രാമനാഥൻ ) ,ഇർഷാദ് അലി ( സൈബർ സെൽ സി.ഐ. പ്രതാപൻ ) ,അലക്സാണ്ടർ പ്രശാന്ത് ( സൈബർ സെൽ എസ്. ഐ. ബഷീർ ) ,ബിനു പപ്പു ( സൈബർ സെൽ എസ്. ഐ ജോയി പുളിമുട്ടിൽ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോ ,ദീപക് വിജയന്‍, പി .ബാലചന്ദ്രർ , ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ് എന്നിവരാണ് മറ്റ്  താരങ്ങള്‍. അതിഥി താരമായി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും അഭിനയിക്കുന്നുണ്ട്.

വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കുശേഷം വി .സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിര്‍മ്മിക്കുന്ന "ഓപ്പറേഷൻ ജാവ" ഒരു റോ ഇൻ‌വെസ്റ്റിഗേഷൻ ത്രില്ലറാണ്.


സൈബർ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ടുള്ള കഥകളാണ് സിനിമയുടെ പ്രമേയം. എല്ലാ കേസ് അന്വേഷണങ്ങളിലും സൈബർ വകുപ്പിന് ഒരു നിർണ്ണായക പങ്കുണ്ട്. അവരുടെ സഹായത്തോടു കൂടിയാണ് മിക്ക അന്വേഷണ ഏജൻസികളും കുറ്റകൃതങ്ങൾ കണ്ടു പിടിക്കുന്നത്. 
ഇതിനിടയിലുള്ള ഉദ്യോഗസ്ഥർ തമ്മിലുള്ള ഈഗോ ക്ലാഷുകളും അന്വേഷണങ്ങളും പ്രതിയെ കണ്ടെത്തലുകളും ഒക്കെ നടക്കുന്നു .

ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ നിഷാദ് യൂസഫാണ്.ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു.
വിഷ്ണു, ശ്രീ ശങ്കര്‍ എന്നിവരാണ് ജാവയുടെ ശബ്ദമിശ്രണം നിർവ്വഹിച്ചിരിക്കുന്നത്, ഡോൾബി അറ്റ്മോസ് 7.1ലാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിനു പി
കെ,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ഉദയ് രാമചന്ദ്രന്‍,കല-ദുന്ദു രഞ്ജീവ് രാധ, മേക്കപ്പ്-രഞ്ജിത്ത്മണലിപ്പറമ്പില്‍,
വസ്ത്രാലങ്കാരം-മഞ്ജുഷ രാധാകൃഷ്ണൻ,സ്റ്റില്‍സ്-ഫിറോസ് കെ ജയേഷ്,പരസ്യക്കല-യെല്ലോ ടൂത്ത്,കോ ഡയറക്ടര്‍-സുധി മാഡിസണ്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മാത്യൂസ് തോമസ്സ്,ഫിനാന്‍സ് കണ്‍ട്രോളര്‍-ദിലീപ് എടപ്പറ്റ.വാര്‍ത്ത പ്രചരണം-എ എസ് ദിനേശാണ് നിർവ്വഹിച്ചിരിക്കുന്നത്. 

സൈബർ സെല്ലിൽ താൽകാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്  ആന്റണിയും ,വിനയ ദാസനും .അവർ എല്ലാ അന്വേഷണങ്ങളിലും മികവ് പുലർത്തി. പക്ഷെ ഒരു ദിവസം ജോലിയിൽ നിന്ന് പുറത്ത് പോകേണ്ടി വരുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം .

ഇന്ത്യയിൽ കോടികണക്കിന് ആളുകൾ താൽകാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു. അവർക്കാണ് വേണ്ടിയാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്. അതിന് ഉദാഹരണമായി സൈബർ സെല്ല് ജീവനക്കാരായ ഈ രണ്ട് ചെറുപ്പക്കാരെക്കുറിച്ച് ചിത്രം പറയുന്നു. " പ്രേമം " സിനിമയുടെ കോപ്പി പുറത്തായത് ഏങ്ങനെയെന്നും സിനിമയിൽ ഉൾകൊള്ളിച്ചിരിക്കുന്നു .

ഈ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടെന്നുള്ള സൂചനയും നൽകിയിട്ടുണ്ട്. നവാഗതനായ സംവിധായകൻ തരുൺ മൂർത്തിയുടെ സംവിധാനം ശ്രദ്ധ നേടി. രണ്ട് മണിക്കൂർ 26 മിനിറ്റ് ബോറടിപ്പിക്കാതെ പ്രേക്ഷകരെ ഇരുുത്താൻ കഴിഞ്ഞിട്ടുണ്ട്.  സൈബർ വിഷയങ്ങളിലേക്ക് പൊതൂ സമൂഹത്തെ എത്തിക്കാനും  സിനിമയ്ക്ക് കഴിഞ്ഞു. ഈ ചിത്രം 
കേരളത്തിലെ തിയേറ്ററുകളിൽ ഇന്ന് ഉച്ചയ്ക്ക് 12.05ന് ആണ് റിലീസ് ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയുമണ്ട്. 

അലക്സാണ്ടർ പ്രശാന്ത് , ബിനു പപ്പു ,ഇർഷാദ്  അലി എന്നിവരുടെ അഭിനയം എടുത്ത് പറയാം . ശബ്ദ ലേഖനം ,എഡിറ്റിംഗ്  ഇവ മികച്ചതാണ്.   

Rating : 3.5 / 5.

സലിം പി. ചാക്കോ .
 
 
 

No comments:

Powered by Blogger.