ഡിജിറ്റൽ ഇന്ത്യയിൽ ഹാക്കേഴ്സ് സൈബർ ക്രൈമുമായി വിശാലിന്റെ " ചക്ര " .

നവാഗതനായ എം.എസ് ആനന്ദൻ വിശാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചക്ര'' .ഡിജിറ്റിൽ ഇന്ത്യയിൽ നടക്കുന്ന സാമ്പത്തിക മോഷണമാണ് സിനിമയുടെ പ്രമേയം. ആക്ഷൻ ത്രില്ലർ മൂവിയാണിത്. 

ചെന്നൈയിലെ അടയാർ ,ഗാന്ധിനഗർ തുടങ്ങിയ പ്രദേശങ്ങളിലെ അൻപത് വിടുകളിൽ സ്വാതന്ത്ര്യദിനത്തിൽ നടക്കുന്ന മോഷണമാണ് സിനിമയുടെ  പശ്ചാത്തലം. ഹാക്കേഴ്‌സ് സൈബർ ക്രിമനലുകളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. 

മിലിട്ടറി ഇന്റലിജിൻസിലെ  ഉദ്യോഗസ്ഥനായ ചന്ദ്രുവായി വിശാലും , സംസ്ഥാന പോലിസിലെ ഓഫീസറായി ശ്രദ്ധശ്രീനാഥും വേഷമിടുന്നു. രജീന കാസൻട്രയുടെ വ്യതസ്ത വേഷമാണ് സിനിമയുടെ ഹൈലൈറ്റ്. റോബോ ശങ്കർ , മനോബാല , കെ.ആർ. വിജയ ,രവികാന്ത് ,സ്വഷ്ടി ഡാങ്ക എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു. 

സംഗീതം യുവശങ്കർ രാജയും , ഛായാഗ്രഹണം കെ.റ്റി. ബാലസുബ്രമണ്യവും ,എഡിറ്റിംഗ് ത്യാഗുവും ,ആക്ഷൻ അനൽ അരസും നിർവ്വഹിക്കുന്നു. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാലാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. 

സൈബർ ക്രൈമിന്റെ ഭാഗമായി ഹാക്കേഴ്സ്  സാമ്പത്തിക മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധികൾ സിനിമ പറയുന്നു. 

Rating : 3 / 5 .
സലിം പി. ചാക്കോ . 



No comments:

Powered by Blogger.