കെ.എസ്. ആർ.ടി.സിയെ ലാഭത്തിലാക്കാൻ ബദൽ നിർദ്ദേശങ്ങളുമായി " യുവം " .സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രമേയം. അമിത് ചക്കാലയ്ക്കലിന് മറ്റൊരു മികച്ച ചിത്രം കൂടി .

അമിത് ചക്കാലയ്ക്കൽ  നായകനാകുന്ന  പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന " യുവം Made in Kerala "സാമൂഹിക പ്രശ്നങ്ങളാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത് .

വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ മക്കോറയും, സംവിധായകൻ പിങ്കുു പീറ്ററും ചേർന്നാണ് " യുവം Made in Kerala " നിർമ്മിച്ചിരിിക്കുന്നത് .
ഡയാന ഹമീദ്, അഭിരവ്  രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ് , സായികുമാർ ,കലാഭവൻ ഷാജോൺ ,നെടുമുടി വേണു, ചെമ്പിൽ അശോകൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഗോപിസുന്ദർ  സംഗീതവും ,
ബി .കെ. ഹരിനാരായണൻ ഗാനരചനയും ,ജോൺകുട്ടി എഡിറ്റിംഗും, സജിത്ത് പുരുഷൻ ഛായാഗ്രഹണവും ,മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷും കൈകാര്യം ചെയ്യുന്നു .സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം  തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.  

ബിജു തോമസാണ്  പ്രൊഡക്ഷൻ കൺട്രോളർ . സംഘട്ടനം വിക്കിയും മാഫിയ ശശിയും ചേർന്നാണ് ഒരുക്കുന്നത് . ഡാൻ ജോസ് സൗണ്ട് ഡിസൈനിങ്ങും ,പനാഷ് എന്റെർടെയ്ൻമെന്റ്  വി.എഫ്.എക്സും ,കലാസംവിധാനം  രാജീവ് കോവിലകവും ഒരുക്കുന്നു '
 
കേരളത്തിലെ ഹർത്താൽ അനുഷ്ഠാനകല എന്ന് പറഞ്ഞാണ് സിനിമയുടെ തുടക്കം. ഹർത്താൽ ദിവസത്തിലെ കളക്‌ട്രേറ്റ്  മാർച്ചും ,പോലീസ് ലാത്തിചാർജും ഒക്കെ വിദേശ ടൂറിസ്റ്റുകൾക്ക് മാർക്കറ്റ് ചെയ്യുന്നവരാണ്  എബി മാത്യു ,ബിനു ജനാർദ്ദനൻ ,പോളച്ചൻ എന്നിവർ .ഇവർ അഡ്വ. പണിക്കരുടെ ജൂനിയർ വക്കീലൻമാരുമാണ്. പൊതു സമൂഹത്തിൽ ഉയർന്ന് വരുന്ന വിഷയങ്ങൾ ഹൈക്കോടതിയുടെ മുന്നിൽ എത്തിച്ച് വിജയിപ്പിക്കുന്ന ജനപക്ഷ നിലപാടുള്ള പ്രഗൽഭനായ വക്കീലാണ് പണിക്കർ .

അങ്ങനെയിരിക്കെ പെൻഷൻകാരായ പതിമൂന്ന് കെ.എസ്. ആർ.ടി.സി ജീവനക്കാർ പെൻഷൻ കിട്ടാത്തതിനെ തുടർന്ന് അത്മഹത്യ ചെയ്യുന്നത്. ആഗസ്റ്റിൻ എന്ന ജീവനക്കാരൻ വക്കീലിനെ കാണാൻ എത്തുകയും ,തുടർന്ന് അത്മഹത്യ ചെയ്യുകയും ചെയ്യുന്നു. ഈ വിഷയങ്ങൾ  വിശദമായി പഠിച്ച ജൂനിയർ വക്കീലൻമാർ സിനിയർ വക്കീലായ പണിക്കർ മുഖേന ഹൈക്കോടതി മുൻപാകെ കെ.എസ്. ആർ.ടി.സിയെ ലാഭത്തിലാക്കാനുള്ള നിർദ്ദേശങ്ങളും സമർപ്പിക്കുന്നു. 

തുടർന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. വ്യതസ്തമായ കാഴ്ചപ്പാടൊടെയാണ്  ഈ പ്രമേയം തെരഞ്ഞെടുത്തിരിക്കുന്നത്. സർക്കാരും , ഭരണമുന്നണിയും , ജീവനക്കാരും , പൊതു സമൂഹവും എന്ത് നിലപാടാണ് ഈക്കാര്യത്തിൽ സ്വീകരിക്കുന്നത് എന്ന് കാണാൻ കഴിയും. നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും പ്രമേയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

" വാരിക്കുഴിയിലെ കൊലപാതക "ത്തിന് ശേഷം അമിത് ചക്കാലയ്ക്കലിന് ലഭിക്കുന്ന നല്ല വേഷമാണിത്. അഡ്വ.എബി മാത്യു വായി മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു. ടി.വി. അവതാരകയായി പുതുമുഖം ഡയാന ഹമീദും പ്രേക്ഷക ശ്രദ്ധ നേടി.  മുഖ്യമന്ത്രി വി.കെ ശ്രീനിവാസാനായി സായ്കുമാറും , രാകേഷ് ജോസഫ് എം.എൽ.എയായി കലാഭവൻ ഷാജോണും , ഹൈക്കോടതി ജഡ്ജിയായി നെടുമുടി വേണുവും , സുഹുത്തുക്കളായ വക്കീലൻമാരായ ബിനു ജനാർദ്ദനൻ, പോളച്ചൻ എന്നിവരെ നിർമ്മൽ പാലാഴിയും, അഭിരവും അവതരിപ്പിച്ചു. 

പീങ്കു പീറ്ററുടെ രചനയും ,സംവിധാനവും വ്യതസ്ത പുലർത്തി. സംഗീതവും പശ്ചാത്തല സംഗീതവും ഗോപി സുന്ദറിന്റെ കൈകളിൽ ഭദ്രം .സുജിത് പുരുഷന്റെ ഛായാഗ്രഹണവും , ജോൺക്കുട്ടിയുടെ എഡിറ്റിംഗും നന്നായിട്ടുണ്ട്. 

ഈ സിനിമയിലെ മികച്ച ഡയലോഗ് ഇതാണ് ..

" മരിച്ച ശേഷമാണ് പലപ്പോഴും നീതി ലഭിക്കുന്നത് " 

Rating : 3.5 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.