മലയാള സിനിമയുടെ സ്വന്തം അമ്മ ആറൻമുള പൊന്നമ്മയ്ക്ക് ഓർമ്മപ്പൂക്കൾ .



മലയാള സിനിമയിലെ സ്വന്തം അമ്മ,  
 ആറൻമുള പൊന്നമ്മ   വിട പറഞ്ഞിട്ട് ഇന്ന് ( ഫെബ്രുവരി 21 ) പത്ത് വർഷങ്ങൾ പിന്നിടുന്നു. 

മലയാള സിനിമയിലെ നാല് തലമുറകളിലെ അമ്മയായി അഭിനയ രംഗത്ത് തുടർന്നു.ആദ്യ തലമുറയിലെ തിക്കുറിശ്ശി, രണ്ടാം തലമുറയിലെ നായകൻമാരായ സത്യൻ മാഷ്, നസീർ , മധു മൂന്നാം തലമുറയിലെ മോഹൻലാൽ, സുരേഷ് ഗോപി അതിന് ശേഷം വന്ന ദിലീപ് എന്നിവരുടെയെല്ലാം അമ്മയായും, അമ്മൂമ്മയായും
വെള്ളിത്തിരയിലെത്തി.

1976-ൽ പുറത്തിറങ്ങിയ "എങ്കിരുന്തോ വന്താൾ " എന്ന ചിത്രത്തിൽ നടികർ തിലകം ശിവാജി ഗണേശൻസാറിന്റെ അമ്മയായും അഭിനയിച്ചിട്ടുണ്ട്.1995-ൽ അടൂർ സാറിന്റെ "കഥാപുരുഷൻ '' എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല സഹനടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരിന്നു.

പത്തനംതിട്ട  ജില്ലയിൽ ആറൻമുളയിൽ മാലേത്ത് വീട്ടിൽ കേശവൻ പിള്ളയുടെയും, പാറുക്കുട്ടിയമ്മയുടെയും അഞ്ച് മക്കളിൽ ഒരാളായി 1914 മാർച്ച് 22 ന് ജനിച്ചു.സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച അമ്മ ആദ്യം അമ്മയിൽ നിന്നും പിന്നീട് അമ്പലപ്പുഴ നാണു ആശാനിൽ നിന്നും സംഗീതം അഭ്യസിച്ചു.പതിനാറാം വയസിൽ പാലയിലെ ഒരു വിദ്യാലയത്തിൽ സംഗീത അദ്യാപികയായി പിന്നീട് തിരുവനന്തപുരം സ്വാതി തിരുന്നാൾ അക്കാദമി തുടങ്ങിയപ്പോൾ അവിടെ നിന്ന് സംഗീതം ഹയർ പാസായി തിരു: കോട്ടൻ ഹിൽ ഗേൾസ് ഹൈസ്ക്കൂളിൽ അദ്ധ്യാപിക ജോലിയിൽ തുടർന്നു.1945-ൽ ഓച്ചിറ പരബ്രഹ് മോദയ സംഗീത നാടക സഭയുടെ "ഭാഗ്യലക്ഷിമി" എന്ന നാടകത്തിൽ k.J. യേശുദാസ് ( ദാസേട്ടൻ ) ന്റെ അച്ഛനായ ജോസഫ് സാറിന്റെ നായികയായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു.

പ്രസന്ന, ഭാവന, ചേച്ചി, ജീവിതയാത്ര, രക്ത ബന്ധങ്ങൾ തുടങ്ങീ നാടകങ്ങളിലൂടെ പ്രശസ്തയായി. ആദ്യമായി ശശിധരൻ എന്ന ചലച്ചിത്രത്തിൽ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ച് കൊണ്ടാണ് സിനിമാരംഗത്ത് കടന്ന് വരുമ്പോൾ അമ്മയ്ക്ക് 36 വയസായിരിന്നു. തുടർന്ന് അമ്മയെ തേടി വന്നതെല്ലാം അമ്മവേഷങ്ങളായിരിന്നു.അമ്മ അറുപത്  വർഷത്തോളം അഭിനയരംഗത്തുണ്ടായിരിന്നു.

സംസ്ഥാന ചലച്ചിത്ര അവാർഡ് ,ജെ.സി  ഡാനിയേൽ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 

No comments:

Powered by Blogger.