" നീതിയുടെ അത്മാവ് ഒരിക്കലും മരിക്കില്ല" എന്ന സന്ദേശവുമായി ധനുഷിന്റെ " കർണ്ണൻ " ഏപ്രിൽ ഒൻപതിന് തീയേറ്ററുകളിലേക്ക്.

രജീഷ വിജയൻ നായിക .
                  ..............

ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'കര്‍ണ്ണന്റെ' പുതിയ പോസ്റ്ററും ,റിലീസ് തിയതിയും പുറത്തിറങ്ങി. . 

ചോരയൊലിപ്പിച്ച്‌ കയ്യില്‍ വിലങ്ങുമായി നില്‍ക്കുന്ന ധനുഷിനെയാണ് പോസ്റ്ററില്‍ കാണുന്നത് . " നീതിയുടെ ആത്മാവ് ഒരിക്കലും മരിക്കില്ല"  എന്ന അടിക്കുറിപ്പിൽ ഇറങ്ങിയിട്ടുള്ള ഈ ചിത്രം ഏപ്രിൽ ഒൻപതിന് തിയേറ്ററുകളിൽ എത്തും എന്നും പോസ്റ്ററിൽ പറയുന്നു. 

ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തില്‍ മലയാളി താരം രജീഷ വിജയനാണ് നായികയായി എത്തുന്നത്. കൂടാതെ ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ഗൗരി കിഷന്‍, ലാല്‍, യോഗി ബോബു എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

സലിം പി .ചാക്കോ .
 

No comments:

Powered by Blogger.