മമ്മൂട്ടിയോടൊപ്പമുള്ള നിമിഷ സജയന്റെ ആദ്യ ചിത്രം " വൺ "ന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു .



മമ്മൂട്ടിയോടൊപ്പമുള്ള നിമിഷയുടെ ആദ്യ ചിത്രം "വൺ"  പുതിയ പോസ്റ്റർ റിലീസ് ചെയ്തു. 

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുന്ന "വൺ" സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. മമ്മൂട്ടിയോടൊപ്പം നിമിഷ സജയൻ ചേർന്നു നിൽക്കുന്ന ചിത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ നിമിഷ സജയൻ അഭിനയിക്കുന്നത്.  ചിത്രത്തിൽ ലതിക എന്ന പ്രധാന കഥാപാത്രമായാണ് നിമിഷ എത്തുന്നത്. കേരള രാഷ്രീയത്തിൽ ഇതുവരെ കാണാത്ത മുഖ്യമന്ത്രിയായ കടയ്ക്കൽ ചന്ദ്രന്റെ കഥ പറയുന്ന ചിത്രം സന്തോഷ്‌ വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ചിറകൊടിഞ്ഞ കിനാവുകൾ ആയിരുന്നു സന്തോഷ് വിശ്വനാഥിന്റെ മുൻ ചിത്രം.വണ്ണിന്റെ തിരക്കഥയൊരുക്കുന്നത് ബോബി സഞ്ജയ്. ഒരു മുഴുനീള രാഷ്ട്രീയ സിനിമ മാത്രമല്ല ഒരു കുടുംബ ചിത്രം കൂടിയായിരിക്കും വൺ എന്നാണ് പുതിയ പോസ്റ്റർ നൽകുന്ന  പ്രതീക്ഷ.   

മധു , ബാലചന്ദ്ര മേനോൻ എന്നിവർ അതിഥി താരങ്ങളായെത്തുന്ന ചിത്രത്തിൽ ജോജു ജോർജ്, സംവിധായകൻ രഞ്ജിത്ത്, ,മുരളി  ഗോപി , സിദ്ധിഖ്, മാത്യു തോമസ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം),
സലിം കുമാർ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ,ജഗദീഷ്, പി.ബാലചന്ദ്രൻ ,കൃഷ്ണ കുമാർ  ,സുധീർ കരമന , റിസബാവ, സാദിഖ്, മേഘനാദൻ, അലൻസിയർ, സുരേഷ് കൃഷ്ണ, പ്രേംകുമാർ,  നന്ദു ജയൻ ചേർത്തല, വി.കെ. ബൈജു, സുദേവ് നായർ, വെട്ടുക്കിളി പ്രകാശ് , ജയകൃഷ്ണൻ, പ്രേംജിത്‌  ലാൽ , നിഷാന്ത് സാഗർ, മുകുന്ദൻ ,ബാലാജി യദു കൃഷ്ണ , അബു  സലിം,ബിനു പപ്പു , പ്രശാന്ത് , നാസർ ലത്തീഫ് , വിവേക് ഗോപൻ ,ഷിജു ,ആര്യൻ കൃഷ്ണ മേനോൻ,  നിമിഷ സജയൻ,  ഇഷാനി കൃഷ്ണകുമാർ, ഗായത്രി അരുൺ, രശ്മി ബോബൻ, ശ്രീജ, ഡോ. പ്രമീളാ ദേവി, അർച്ചന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഗാനഗന്ധർവ്വന് ശേഷം വീണ്ടും മമ്മുക്കയെ നായകനാക്കി ഇച്ചായിസ്‌ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യുസർ ശ്രീലക്ഷ്മി ആർ ആണ് . കോ-പ്രൊഡ്യൂസർ ഭൂപൻ താച്ചോ, ശങ്കർ രാജ് ആർ.
വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ്‌ പടിയൂർ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ് ,മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ , എഡിറ്റർ നിഷാദ്, ആർട്ട് ദിലീപ് നാഥ്, കോസ്റ്റും അക്ഷയ പ്രേംനാഥ്, ചിഫ് അസ്സോസിയേറ്റ് സാജൻ ആർ സാരദ,സൗണ്ട് രംഗനാഥ് രവി .

പി ആർ ഒ : മഞ്ജു ഗോപിനാഥ്.
 
 

No comments:

Powered by Blogger.