# ജിത്തു ജോസഫിന്റെ " ദൃശ്യം 2 " മികച്ച സിനിമ #ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്   ജിത്തു ജോസഫ് സംവിധാനം ചെയ്ത " ദൃശ്യം 2 " ആമസോൺ പ്രൈമിൽ റിലിസ് ചെയ്തു.  ഒരു മലയാളം ത്രില്ലര്‍ സിനിമയാണിത്  . 2013ല്‍ പുറത്തിറങ്ങിയ "  ദൃശ്യം "  എന്ന സിനിമയുടെ  രണ്ടാം ഭാഗമാണിത്.

മോഹന്‍ലാല്‍, മീന, അന്‍സിബ ഹസ്സന്‍, എസ്തര്‍ അനില്‍ എന്നിവരാണ്  ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. വരുണ്‍ എന്ന ചെറുപ്പക്കാരന്റെ തിരോധാനത്തിന്റെ അവസാനം യാതൊരു തുമ്പും കിട്ടാതെ അവസാനിച്ച കഥ ആയിരുന്നു ദൃശ്യം ആദ്യ ഭാഗം. "  തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ശപഥമെടുത്തൊരു മനസാണ് അയാളുടേത്, നമുക്ക് അത് ജയിക്കാന്‍ ആവില്ല എന്ന ഡയലോഗ് എത്ര മാത്രം ശരിയാണെന്ന് ഈ സിനിമ തെളിയിക്കുന്നു. 

പക്ഷേ ഈ സിനിമയിൽ ഇവിടെ നമ്മൾ  കണ്ടത് ജീത്തു ജോസഫ് എന്ന സംവിധായകന്റെ മികവ് തന്നെയാണ്. ഓരോ ട്വിസ്റ്റും നമ്മളെ ചിന്തിപ്പിക്കുന്നതാണ്. ആദ്യം മുതല്‍ ആവിശ്യമില്ലായിരുന്നു എന്ന് തോന്നിപ്പിച്ച സീനുകളുടെ പ്രാധാന്യം അവസാനം സംവിധായകന്‍ പറഞ്ഞ് തരുന്നു. അതിനേക്കാള്‍ മുകളില്‍ ചിലപ്പോള്‍ ഇതിലെ താരങ്ങള്‍ അഭിനയിച്ചു എന്ന് പറയാന്‍ കഴിയും. 

മോഹന്‍ലാല്‍, മീന, അന്‍സിബ, എസ്തര്‍, ആശ ശരത്, സിദ്ദിഖ് എന്നിവര്‍ പഴയതുപോലെ തന്നെ മിന്നുന്ന പ്രകടനത്താല്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു .അതിലൊരു പ്രധാന കഥാപത്രമാണ് ഐ ജി ഗീത പ്രഭാകറിന്റെ സുഹൃത്തായ, രണ്ടാം ഭാഗത്തില്‍ കേസ് അന്വേഷിക്കുന്ന പോലോസ് ഉദ്യോഗസ്ഥന്‍ ബാസ്റ്റിന്‍ തോമസ്. ഈ വേഷം പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുന്നത് മുരളി ഗോപിയാണ്. 

ശക്തമായ തിരക്കഥ, മികച്ച  സംവിധാനം ,മലയാള സിനിമ ചരിത്രത്തിലെ മികച്ച ത്രില്ലർ മൂവി എന്നി ഗണങ്ങളിൽ ഈ സിനിമ ഉൾപ്പെടും .

ഒരു പ്രേക്ഷകൻ എന്ന നിലയിൽ  എന്റെ അഭിപ്രായം " ദൃശ്യം 2 " മികച്ച സിനിമയാണ്. 

Rating : 4 / 5 .
സലിം പി. ചാക്കോ .

No comments:

Powered by Blogger.