" ടോം ആൻഡ് ജെറി " ഫെബ്രുവരി 19ന് തിയേറ്ററുകളിലേക്ക് .


'ടോം ആൻഡ് ജെറി' ഫെബ്രുവരി 19 ന്
റിലീസ്

കൊച്ചു കുട്ടികളുടെ  എക്കാലത്തെയും  ഇഷ്ട കഥാപാത്രങ്ങളായ 'ടോം ആൻഡ് ജെറി ' വീണ്ടും തിരശീലയിൽ എത്തുന്നു. കമ്പ്യൂട്ടർ അനിമേഷൻ  പരമ്പരയിലെ ഈ പുതിയ ഹോളിവുഡ് സിനിമ ഫെബ്രുവരി 19 നു ഇന്ത്യയിൽ പ്രദർശനത്തിനെത്തും . 

മുൻ 'ടോം ആൻഡ് ജെറി ' ചിത്രങ്ങളെ അപേക്ഷിച്ചു ഇതിൽ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് പുറമെ അഭിനേതാക്കളും അണിനിരക്കുന്നു. ശത്രുതയിലാണെങ്കിലും  ഈ പൂച്ച-എലി കൂട്ടുകെട്ടിനെ ('ടോം ആൻഡ് ജെറി')  പ്രേക്ഷകർ എക്കാലവും ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുള്ളതാണ്. പ്രേക്ഷകരെ കുടു കുട ചിരിപ്പിക്കുന്ന ടോമും, ജെറിയും ഒരേ സമയം ശത്രുക്കളും , മിത്രങ്ങളുമാണ്.
' നൂറ്റാണ്ടിലെ വലിയൊരു വിവാഹം' നടക്കുന്ന ന്യൂയോർക്കിലെ ഹോട്ടലിൽ കയറിക്കൂടിയ ജെറി യെ തുരത്താൻ വിവാഹ സൽക്കാര സംഘടകർ ടോമിനെ വാടകക്ക് എടുക്കുന്നതാണ് കഥാ സാരം . വിവാഹ സൽക്കാര വേളയിൽ ടോമും , ജെറിയും ഹോട്ടലിൽ  സൃഷ്ടിക്കുന്ന കോലാഹലങ്ങൾ ഹാസ്യത്തിന് പുത്തൻ മാനങ്ങൾ നൽകുന്നു .  
'ഹാസ്യത്തിന്റെ കാര്യത്തിൽ ടോമും , ജെറി യും കാലത്തിനു അതീതമായി സഞ്ചരിക്കുന്നവരാണ് . 

മുൻ കഥകളിൽ നിന്ന് വ്യത്യസ്തമായി ടോമും , ജെറി യും വീടിന്റെ നാല് ചുമരുകളിൽ നിന്ന് അകന്നു വലിയൊരു ഹോട്ടലിനുള്ളിൽ യഥാർത്ഥ മനുഷ്യരുമായി ഇടപഴകുന്നു ', സിനിമയുടെ സംവിധായകൻ ടിം സ്റ്റോറി അഭിപ്രായപ്പെട്ടു  . 

'ഫൻറ്റാസ്സ്റ്റിക്  ഫോർ ' പരമ്പര സംവിധയകനായ ടിം ആദ്യമായാണ് ഒരു കാർട്ടൂൺ അനിമേഷൻ ചിത്രം സംവിധാനം ചെയ്യുന്നത്. കോൾ ഗ്രേസ് മോർട്ടസ് , മൈക്കിൾ പെന , കോളിൻ ജോസ്റ്റ് , റോബ് ഡെലാനി , കെൻ ജോങ് , പല്ലവി ഷാർദ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ് , തെലുഗ് ഭാഷകളിൽ മൊഴി മാറ്റം നടത്തിയിട്ടുണ്ട് . ഇന്ത്യൻ വംശജയായ പല്ലവി  , ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള യുവ നടിയാണ്  .  വാർണർ ബ്രദർസ് ആണ് നിർമാതാക്കൾ .

സുരേഷ് കുമാർ
 

No comments:

Powered by Blogger.