" ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ " ജനുവരി പതിനഞ്ചിന് " നീസ്ട്രീം" OTT പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യും. " ഒരു കുടം ... " വിഡീയോ ഗാനം പുറത്തിറങ്ങി.

സുരാജ് വെഞ്ഞാറമുടും  നിമിഷ 
സജയനും പ്രധാന റോളിൽ അഭിനയിക്കുന്ന ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ലെ വീഡിയോഗാനം " ഒരു കുടം " പുറത്തിറങ്ങി .ഗാനരചന മൃദുലാദേവി എസും ,സംഗീതം മാത്യൂസ് പുളിക്കനും നിർവ്വഹിച്ചിരിക്കുന്നു .ഹരിത ബാലകൃഷ്ണനും സുലേഖ കാപ്പാടനും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. 

" കിലോമീറ്റേഴ്സ് ആന്‍ഡ്  കിലോമീറ്റേഴ്സ് " എന്ന  ചിത്രത്തിന്  ശേഷം ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിക്കുന്ന  സിനിമയാണിത്.  " തൊണ്ടിമുതലും ദൃക്സാക്ഷിയും " എന്ന ചിത്രത്തിനുശേഷം സുരാജും നിമിഷയും വീണ്ടും ഒന്നിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഛായാഗ്രഹണം സാലു കെ തോമസും ,
എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസും ,
മാത്യൂസ് പുളിക്കൻ , സൂരജ് എസ് .കുറുപ്പും എന്നിവർ സംഗീതവും , 
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കറും . അസോസിയേറ്റ് ഡയറക്ടേഴ്സ് അഖില്‍ അനന്ദന്‍, മാര്‍ട്ടിന്‍ എന്‍ ജോസഫ് എന്നിവരും നിർവ്വഹിക്കുന്നു. 

മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ്, സിനിമാ കുക്ക്സ് എന്നീ ബാനറുകളില്‍ ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് .രാജ് എന്നിവരാണ്  ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് 

പുതിയ ഒടിടി പ്ലാറ്റ്ഫോം ആയ 'നീസ്ട്രീമി'ലൂടെ (Neestream) ചിത്രം റിലീസ് ചെയ്യും .

Video Song Link .


https://youtu.be/TpotCersy30


സലിം പി. ചാക്കോ .
cpk desk .

 

No comments:

Powered by Blogger.