സുരാജ് വെഞ്ഞാറംമൂടിന്റെ " ലിക്കർ ഐലന്റ് " .

സുരാജ്  വെഞ്ഞാറംമൂട് , അതിഥി രവി ,റോഷൻ മാത്യൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുലം  ഗോപാലന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് "  ലിക്കര്‍ ഐലന്റ് " .

നവാഗതനായ ഈസാറസൂല്‍ ഈ ചിത്രം തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്നു.  കൊച്ചിയിലെ വൈപ്പിനില്‍ ചിത്രീകരണം ആരംഭിച്ചു. ഗോകുലം ഗോപാലന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. സുരാജ് വെഞ്ഞാറമൂട് ഫസ്റ്റ് ക്ലാപ്പും നല്‍കി.

ഗോകുലം ഗോപാലന്‍, സുരാജ് വെഞ്ഞാറമൂട്, കോ-.പ്രൊഡ്യൂസര്‍ - കൃഷ്ണമൂര്‍ത്തി ,അതിഥി രവി.അല്‍ഫോന്‍സ് ജോസഫ് സംവിധായകന്‍ ഈസാറസൂല്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു.

രാജീവ് രവിക്കൊപ്പം പ്രവര്‍ത്തിച്ച  പ്രവര്‍ത്തന പരിചയവുമായിട്ടാണ്  
ഈസാറസൂല്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നത് .


No comments:

Powered by Blogger.