കേരളത്തിലെ തീയേറ്ററുകൾ ഉടൻ തുറക്കില്ല : ഫിയോക് .കേരളത്തിലെ തീയേറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് സിനിമ സംഘടനയായ ഫിയോകിന്റെ കൊച്ചിയിൽ ചേർന്ന ജനറൽബോഡി തിരുമാനിച്ചു. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിലെ ഇളവുകള്‍ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതെ തീയേറ്റര്‍ തുറക്കേണ്ടതില്ലെന്നാണ് 
ഫിയോക്കിന്റെ  നിലപാട്. 

പൊങ്കല്‍ റിലീസ് ആയി പതിമൂന്നിന്  എത്താനിരിക്കുന്ന തമിഴ് ചിത്രം മാസ്റ്ററിന്‍റെ കേരള റിലീസും നടക്കില്ല. അതേസമയം മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച അടുത്ത ചര്‍ച്ച നടത്താനിരിക്കുന്ന അവസരത്തിലാണ്  ഫിയോക്കിന്റെ  ഈ തിരുമാനം. 

ഈ മാസം അഞ്ച് മുതല്‍ തീയേറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു .എന്നാല്‍ പകുതി സീറ്റുമായി പ്രദര്‍ശനം നടത്തുന്നത് തങ്ങള്‍ക്ക് നഷ്ടമാണെന്നും വൈദ്യുതി ഫിക്സഡ് ചാര്‍ജ്, വിനോദനികുതി എന്നിവയില്‍ ഇളവ് അനുവദിക്കുമോ എന്നറിഞ്ഞിട്ടേ തീരുമാനം എടുക്കൂവെന്നും ഫിയോക് ഭാരവാഹികൾ കൊച്ചിയിൽ നടന്ന ജനറൽബോഡിയ്ക്ക് ശേഷം അറിയിച്ചു. 

No comments:

Powered by Blogger.