" ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മഹത്തായ ഭാരതീയ അടുക്കള " നീസ്ട്രീം ഓ.ടി.ടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യും

സുരാജ് വെഞ്ഞാറമ്മൂടിനെയും നിമിഷ സജയനെയും പ്രധാന  കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' ഓടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്നത്. നീസ്ട്രീം എന്ന വെബ് പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം വേൾഡ് പ്രീമിയറായി പ്രേക്ഷകരിലേക്ക് എത്തുന്നത്. 

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, മഹത്തായ ഭാരതീയ അടുക്കള എന്നാണ് പേരിട്ടിരിക്കുന്നത്. 

ഡീജോ അഗസ്റ്റിൻ ,ജോമോൻ  ജേക്കബ് ,വിഷ്ണു രാജൻ ,സജിൻ എസ്. രാജ് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

No comments:

Powered by Blogger.