പ്രേക്ഷകരാണ് ഓരോ സിനിമയുടെയും വിജയത്തിന് പിന്നിൽ : ബാദുഷ .

പ്രിയമുള്ളവരേ,

കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം  സിനിമാ മേഖലയും സജീവമായിരിക്കുകയാണ്.മറ്റെല്ലാ മേഖലകളും കരകയറിയിട്ടും സിനിമാ മേഖല ഏറ്റവും അവസാനമായാണ് പരിഗണിക്കപ്പെട്ടത്. ഒരു സിനിമയ്ക്ക് പിന്നിൽ നൂറിലധികം പേരുടെ അധ്വാനമുണ്ട്. അത്തരത്തിൽ നൂറ് കണക്കിനാളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു.. അതു കൊണ്ട് തന്നെ പ്രതിസന്ധിയിൽ നിന്നും കര കയറാൻ പ്രേക്ഷകരുടെ പിന്തുണ അനിവാര്യമാണ്.

318 ദിവസത്തിന് ശേഷം ഒരു മലയാള സിനിമ തീയറ്ററുകളിൽ എത്തുകയാണ്. പ്രജേഷ് സെൻ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ വെള്ളം ഈ മാസം 22 ന് റിലീസ് ചെയ്യുന്നു. ഇതൊരു പുതിയ തുടക്കമാവാൻയാതൊരു ആശങ്കയും ഇല്ലാതെ കൊ വിഡ് പ്രോട്ടോക്കോൾ പാലിച്ച് സുരക്ഷിതരായി  തീയറ്ററുകളിലെത്തി സിനിമ കാണുക. മാസ് കും സാനിറ്റൈസറും മറക്കരുത്.

പ്രേക്ഷകരാണ് ഓരോ സിനിമയുടെയും വിജയത്തിന് പിന്നിൽ. അതു കൊണ്ട് തന്നെ നിങ്ങളുടെ ഓരോരുത്തരുടെയും പൂർണ പിന്തുണയും സഹകരണവും അഭ്യർത്ഥിക്കുന്നു.

ബാദുഷ .

( പ്രൊഡക്ഷൻ കൺട്രോളർ , നടൻ ,നിർമ്മാതാവ് ) 

No comments:

Powered by Blogger.