നിസാം ബഷീറിന്റെ പുതിയ ചിത്രത്തിൽ " മമ്മൂട്ടി " നായകൻ .


 " കെട്ട്യോളാണ് എന്റെ മാലാഖ "യുടെ വൻ വിജയത്തിന് ശേഷം നിസാം ബഷീർ പുതിയ സിനിമ ഒരുക്കുന്നു.
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി കൊണ്ടാണ് നിസാം ബഷീറിന്റെ  പുതിയ ചിത്രം വരുന്നത്.

ഇബ്‌ലിസ്, അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കുന്നത്. 

ബാദുഷ പ്രൊഡക്‌ഷന്‍സും ,വണ്ടര്‍ഹാള്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം എന്നാണ് അറിയുന്നത്. 
 

No comments:

Powered by Blogger.