"ആരെയും വിഷയമാക്കിയല്ല " വൺ " ചെയ്തിരിക്കുന്നത് : സന്തോഷ് വിശ്വനാഥ് .


മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രമാണ് 'വണ്‍'.
മുഖ്യമന്ത്രി പ്രധാന കഥാപാത്രമാകുന്ന ചിത്രമായതിനാല്‍ " വണ്‍ " പിണറായി സര്‍ക്കാരിനെ വെള്ള പൂശാനുള്ള ചിത്രമാണെന്ന അഭിപ്രായം പല കേന്ദ്രങ്ങളിൽ നിന്നും വരുന്നുണ്ട്. 
 
മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്ററിന് താഴെയും നിരവധി പേര്‍ 'പിണറായി സര്‍ക്കാരിനെ വെള്ള പൂശാനുള്ള ഒരു സിനിമയാണ് വണ്‍' എന്ന് അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. 

ഇത് സംബന്ധിച്ച് സംവിധായകൻ 
സന്തോഷ് വിശ്വനാഥ് മറുപടി ഇതാണ്.  .........................................................................

ആരെയും വിഷയമാക്കിയല്ല " വൺ "  ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി മമ്മൂട്ടിയായത് കൊണ്ടാവാം അവര്‍ക്ക് ഈ  തോന്നൽ വന്നിട്ടുള്ളത്. സിനിമ കണ്ടിട്ട് തീരുമാനിക്കുകയാണ് വേണ്ടത്. പിന്നെ ഇത്തരം കമന്റുകളും അഭിപ്രായങ്ങളും ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. 

എന്തായാലും " വൺ " ഉടൻ തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥ് സിനിമ പ്രേക്ഷക കൂട്ടായ്മ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. അന്നേരം സിനിമ കണ്ടിട്ട് പ്രേക്ഷകർ അഭിപ്രായം പറയുമെന്നത്  ഉറപ്പാണെന്നും സന്തോഷ് വിശ്വനാഥ് പറഞ്ഞു. 

സലിം പി. ചാക്കോ .


No comments:

Powered by Blogger.