പ്രമുഖ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്ക് ആജീവനാന്ത വിലക്ക്.

അഭിനേതാക്കൾക്കും ,ടെക്നീനീഷ്യൻമാർക്കും  പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്ക് .

ചലച്ചിത്ര സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. 1.25 കോടി രൂപയാണ് രാംഗോപാൽ വര്‍മ്മ നല്‍കാനുള്ളത്.

ടെക്‌നീഷ്യന്‍മാര്‍ക്കും അഭിനേതാക്കള്‍ക്കും ജോലിക്കാര്‍ക്കും നല്‍കാനുള്ള പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി കത്തുകള്‍ സംവിധായകന് അയച്ചെന്നും എന്നാല്‍ കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയ്യാറായില്ലെന്നും അറിയുന്നു. 

No comments:

Powered by Blogger.