മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമ സംവിധായകൻ സത്യൻ അന്തിക്കാടിന് ജന്മദിനാശംസകൾ.


ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്ത മലയാളികളുടെ പ്രിയപ്പെട്ട  സംവിധായകൻ
സത്യൻ അന്തിക്കാടിന്റെ 
ജന്മദിനമാണ് ഇന്ന് .1954 ജനുവരി മൂന്നിന് തൃശൂർ ജില്ലയിലെ അന്തിക്കാട് ഗ്രാമത്തിൽ അദ്ദേഹം ജനിച്ചു. 

മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകനാണ് സത്യൻ അന്തിക്കാട്. ജീവിതത്തിലെ പല വിഷമഘട്ടങ്ങളേയും നർമ്മത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ് .

1973-ൽ രേഖ സിനി ആർട്സിന്റെ സഹസംവിധായകനായി അദ്ദേഹം മലയാള സിനിമയിൽ എത്തി. " ഞാൻ പ്രകാശനാണ്"  അദ്ദേഹം
അവസാനമായി സംവിധാനം ചെയ്ത ചിത്രം .

ഭാര്യ     : നിർമ്മല .
മക്കൾ : അരുൺ ,അഖിൽ ,അനൂപ് .


മലയാളത്തിന്റെ പ്രിയപ്പെട്ട സിനിമ സംവിധായകൻ സത്യൻ അന്തിക്കാടിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ജന്മദിനാശംസകൾ. 


സലിം പി. ചാക്കോ .
 

No comments:

Powered by Blogger.