തിയേറ്ററുകൾ തുറക്കുന്നു , ഓരോ മനവും നിറയട്ടെ .. : ബാദുഷാ .

തിയേറ്ററുകൾ തുറക്കുന്നു, ഓരോ മനവും നിറയട്ടെ...

കൊവിഡ്  മഹാമാരി തളർത്തിയ സിനിമാരംഗം 10 മാസങ്ങൾക്കു ശേഷം ഉണരുകയാണ്. ഈ രംഗത്ത് ജോലി ചെയ്തിരുന്ന നിരവധി പേർ വലിയ പ്രതിസന്ധിയിലൂടെയായിരുന്നു കടന്നു പോയത്. 

ഷൂട്ടിങ്ങുകൾ ആരംഭിച്ചിരുന്നുവെങ്കിലും തിയേറ്ററുകൾ തുറക്കാതിരുന്നത് വലിയ ആശങ്കയായിരുന്നു ഉണ്ടാക്കിയത്. 
ഒടുവിൽ സംസ്ഥാന സർക്കാർ നൽകിയ വലിയ ആശ്വാസങ്ങളുടെ തണലിൽ തിയേറ്ററുകൾ തുറക്കുകയാണ്. കൊവിഡ് കാലത്ത് മനുഷ്യൻ്റെ ഏറ്റവും കുറഞ്ഞ പരിഗണനയായിരുന്നു വിനോദം എന്നത് മനസിലാക്കുമ്പോഴും ഈ രംഗത്ത് ജോലി ചെയ്തിരുന്നവരുടെ വിഷമതകൾ വിവരണാതീതമായിരുന്നു.

എല്ലാം കലങ്ങിത്തെളിയുകയാണ്. പുതിയ പ്രതീക്ഷകളുമായി നിരവധി സിനിമകൾ വരും ദിനങ്ങളിൽ നമ്മുടെ മുന്നിലെത്തും.
തിയറ്ററുകൾ സജീവമാകും. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി വിരിയും.

അപ്പോഴും മറക്കാതിരിക്കേണ്ട വലിയ കാര്യം കൊവിഡ് പ്രോട്ടോക്കോൾ ഉത്തരവാദിത്വത്തോടെ പാലിക്കുക എന്നതാണ്.

അപ്പോൾ നമുക്ക് തുടങ്ങാം അല്ലെ ..?

ബാദുഷാ .

No comments:

Powered by Blogger.