കുടുംബ പശ്ചാത്തലത്തിലുള്ള ചിമ്പുവിന്റെ " ഈശ്വരൻ " .


 
ചിമ്പു നായകനായി അഭിനയിക്കുന്ന   " ഈശ്വരൻ "  രചനയും സംവിധാനവും സുശീന്ദ്രൻ നിർവ്വഹിക്കുന്നു. 

ചിമ്പു ( ഈശ്വരൻ  ) , ഭാരതിരാജ
 ( പെരിയസ്വാമി ) നിധി അഗർവാൾ 
( പൂങ്കുടി ) ,ബാലാ ശരവണൻ ( കുട്ടിപുലി ) ,നാദിത ശ്വേത ( വാസുകി ) ,ഹരിഷ്  ഉസ്മാൻ ( എസ്. ഐ ) , അരുൾദോസ് ( ആദി നാരായണൻ ) , മുൻഷി കാന്ത് ( മരതകമണി ) ,കാളി വെങ്കിട്ട് ( കാളി ) ,മനോജ് ഭാരതിരാജ ( ചിന്ന പെരിയസ്വാമി ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അഭിനയിക്കുന്നു. സ്റ്റഡ് ശിവ , ദയാ  ലക്ഷ്മണൻ എന്നിവരും  ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

ഛായാഗ്രഹണം തീരുവും , സംഗീതം എസ്. തമനും ,എഡിറ്റിംഗ് ആന്റണിയും നിർവ്വഹിക്കുന്നു. ബാലാജി കാപ്പ ,കെ.വി. ദുരൈ ,എം.ഡി. ഷറഫുദ്ദിൻ എന്നിവർ നാൽപ്പത് കോടി രൂപ മുതൽ മുടക്കിലാണ് ഈശ്വരൻ നിർമ്മിച്ചിരിക്കുന്നത് .കേരളത്തിൽ പാദുവ റിലീസാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 

 'ഈശ്വരൻ' എന്ന ചിത്രത്തിനായി ചിമ്പു നടത്തിയ മേക്കോവർ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിനായി മുപ്പതുകിലോയോളം ഭാരമാണ് താരം കുറച്ചത്. 

രണ്ട് മണിക്കൂർ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം കുടുംബ പശ്ചാത്തലത്തിലുള്ളതാണ്. 
പെരിയസ്വാമിയുടെ മക്കൾ എല്ലാം ചെന്നൈയിലാണ്. മക്കളെയും  ,കൊച്ചു മക്കളെയും കാണാൻ പെരിയസ്വാമിയ്ക്ക് ആഗ്രഹമുണ്ട്. ചെന്നൈയിൽ കോവിഡ് 19  വന്നതിനെ തുടർന്ന് ഗ്രാമത്തിലേക്ക് എല്ലാവരും തിരിച്ച് വരുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. പാട്ടും ,കോമഡിയും ,ആക്ഷനും എല്ലാം ചേർന്ന സിനിമയാണിത്. ചിമ്പുവിന്റെ മുൻ ചിത്രങ്ങളെക്കാൾ ഈ നന്നായിട്ടുണ്ട് എന്ന് പറയാം.കോവിഡ് 19 പ്രമേയത്തിൽ ഉൾപ്പെടുത്തിയത് പ്രേക്ഷക ശ്രദ്ധ നേടി. 

ഭാരതിരാജയുടെ അഭിനയം മികച്ചതായി . ഈശ്വരനായി ചിമ്പു ഈ ചിത്രത്തിൽ വ്യത്യസ്ഥത പുലർത്തുന്നു. തീരുവിന്റെ ഛായാഗ്രഹണവും  മനോഹരമായിട്ടുണ്ട്. . 

Rating : 3 / 5 .

സലിം പി. ചാക്കോ.
cpk desk .

 
 
 

No comments:

Powered by Blogger.